Jamaat-e-Islami Hind Kerala WhatsApp Channel

Jamaat-e-Islami Hind Kerala

5.3K subscribers

About Jamaat-e-Islami Hind Kerala

Jamaat-e-Islami Hind Kerala official WhatsApp channel.

Similar Channels

Swipe to see more

Posts

Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
6/14/2025, 7:10:23 AM

സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി.\ READ MORE | https://www.mediaoneonline.com/k-291398 _Fb_ https://www.facebook.com/share/p/1F5HzwdNdg/?mibextid=wwXIfr _MediaOne_ https://www.facebook.com/share/p/1HxKhsbTiZ/?mibextid=wwXIfr

Post image
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
6/14/2025, 5:50:40 AM

https://www.facebook.com/100064670862760/posts/pfbid02sPiJN2bWau3zxZBVvtUJuuRLP36aXjZUkPZgsXqz4XwnABnax2X5sGKqU7FvZp2ul/?mibextid=wwXIfr

Post image
👍 1
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
6/13/2025, 11:05:31 AM

ഇറാൻ ആക്രമണം: ഇസ്രയേൽ യുദ്ധക്കൊതിക്കെതിരെ ലോകം ഒന്നിക്കുക - ജമാഅത്തെ ഇസ്‌ലാമി ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. അത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കും. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രയേൽ നടപടി. ഇത് ഇതര അയൽ രാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘർഷങ്ങളിലും നേട്ടം ആർക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും. ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോക രാജ്യങ്ങൾ രംഗത്തുവരണമെന്നും പി. മുജീബുറഹ്മാൻ അഭിപ്രായപ്പെട്ടു. https://www.facebook.com/share/p/15NqXMjR1q/ https://www.instagram.com/p/DK1qgmuhM2V/?igsh=MTBvYjc4bjQzeGxsOA== https://x.com/JIHkerala/status/1933479974721483254?t=TY7QZhaXnTdt-XRlTmiqeA&s=19

Post image
👍 ❤️ 6
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/15/2025, 4:07:05 PM

> സുപ്രീം കോടതിയെ നോക്കുകുത്തിയാക്കി > വീണ്ടും വശീയ ഭ്രാന്ത്, സ്വമേധയ കേസെടുക്കണം. ഉത്തർപ്രദേശിൽ വീണ്ടും മദ്റസകളും പള്ളികളും പൊളിക്കപ്പെട്ടിരിക്കുന്നു. യോഗി ആദിത്യനാഥിൻ്റെ സംഘ് പരിവാർ സർക്കാറിൻ്റെ മുസ്ലിം വിദ്വോഷ നടപടികൾ തുടരുക തന്നെയാണ്. 225 മദ്രസകൾ, 30 പള്ളികൾ, 25 മഖ്ബറകൾ, ആറ് ഈദ്ഗാഹുകളുമാണ് അവസാനമായി പൊളിച്ചു നീക്കിയിരിക്കുന്നത്. അനധികൃത നിർമാണമെന്നാണ് പള്ളികളും മദ്രസകളും ഈദ്ഗാഹുകളും മഖ്ബറകളും പൊളിക്കാൻ പറയുന്ന കാരണം. എന്നാൽ അത്തരം ന്യായങ്ങൾ മുസ്‌ലിംകൾക്ക് മാത്രം ബാധകമാണെന്നാണ് വിചിത്രമായ കാര്യം. രാജ്യത്ത് ഒരു സമുദായത്തിൻ്റെ അസ്തിത്വം തന്നെ അനധികൃതമെന്ന സിദ്ധാന്തിക്കുന്ന പ്രത്യേയശാസ്ത്രമുള്ള സംഘ്പരിവാർ, മുസ്ലിം മത സ്ഥാപനങ്ങളെ ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കിയില്ലെങ്കിലേ അൽഭുതമുള്ളൂ. പക്ഷെ, ബുൾഡോസർ രാജ് നിർത്തിവെയ്ക്കണമെന്ന രാജ്യത്തെ പരമോന്നത നീതിപീഠത്തിൻ്റെ നിർദേശത്തിന് വിരുദ്ധമായ യുപി സർക്കാർ നടപടി കോടതി അലക്ഷ്യവും രാജ്യത്തിൻ്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്. ഈ ഫാഷിസ്റ്റ് നടപടിയ്ക്കെതിരെ ജനാധിപത്യ പോരാട്ടമുയർത്തിക്കൊണ്ടുവരാൻ രാജ്യത്തെ പ്രതിപക്ഷത്തിനും പൗരസമൂഹത്തിനും ബാധ്യതയുണ്ട്. സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. തകർത്തും തരിപ്പണമാക്കിയും മുസ്ലിം സമുദായത്തെ നിഷ്ക്രിയമാക്കാമെന്നത് ആർഎസ് എസിൻ്റെ വ്യാമോഹം മാത്രമാണ്. സംഘ്പരിവാറിനെ "സീറോ ടോളറൻസോ " ടുകൂടി രാജ്യം കടപുഴക്കിയെറിയുന്ന കാലം അത്ര വിദൂരമല്ല. കാരണം മനുഷ്യവിരുദ്ധതയിലും രാജ്യവിരുദ്ധതയിലുമാണ് അത് കാലൂന്നിയിരിക്കുന്നത്. _fb_ https://www.facebook.com/share/p/195UAsvujM/ _insta_ https://www.instagram.com/p/DJq_s_7pW2Q/

Post image
😢 1
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/15/2025, 6:15:58 PM

Qur'an Status

❤️ 👍 😢 7
Video
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/18/2025, 7:43:48 AM

പ്രിയങ്കരനായ ജനാബ് പി.കെ. ജമാൽ സാഹിബ് അല്ലാഹുവിലേക്ക് യാതയായി. അത്യന്തം ദു:ഖപൂർണമായ ഒരു വിടവാങ്ങൽ. ശാന്തപുരം പൂർവവിദ്യാർഥികളിലെ പ്രമുഖരിൽ ഒരാളും വാഗ്മിയും എഴുത്തുകാരനും സംഘാടകനും ഒക്കെയായിരുന്ന അദ്ദേഹം, ഇത്തിഹാദുൽ ഉലമാ കേരളയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. _fb_ https://www.facebook.com/share/p/19sDd8xGoi/ _insta_ https://www.instagram.com/p/DJySiTsvivh/ 1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലാണ് ജമാൽ സാഹിബ് ജനിച്ചത്. പിതാവ്, മുഹമ്മദ് കോയ. മാതാവ്: ഹലീമ. വേങ്ങേരി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലേയും യു.പി. സ്‌കൂളിലേയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1962-1969 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. 1969-1971 കാലത്ത് ആലുവ മേഖലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുസമയ പ്രവർത്തകനായി. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയില്‍ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായി പ്രവര്‍ത്തിച്ചു. 1973 -ല്‍ വേങ്ങേരിയില്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. കോഴിക്കോട് പട്ടാളപ്പള്ളി, പന്നിയങ്കര അബ്ദു ബറാമി പള്ളി, കോഴിക്കോട് മസ്ജിദ് ലുഅലുഅ എന്നിവിടങ്ങളില്‍ ഖുത്വുബ നിർവഹിച്ചു. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു.1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളില്‍ കുവൈത്ത് കെ.ഐ.ജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 2015-2017 വർഷങ്ങളിൽ കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ കെയർ ഫൗണ്ടേഷനിൽ ലൈഫ് കോച്ച് ആയി പ്രവർത്തിച്ചു. 2018 മുതൽ ഏതാനും വർഷം പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ ലൈഫ്‌ സ്കിൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവനായി സേവനമനുഷ്ഠി ച്ചിരുന്നു. കുവൈത്ത് ഇസ്‌ലാം പ്രസന്റേഷന്‍ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്. ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി അംഗം, ജനറൽ സെക്രട്ടറി, ബോധനം പത്രാധിപസമിതി അംഗം, താനൂർ ബസ് സ്റ്റാന്റ് മസ്ജിദ്, മലപ്പുറം മസ്ജിദുൽ ഫത്ഹ് ഖത്വീബ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്നു. ആത്മ സംസ്‌കരണത്തിന്റെ രാജപാത, ചരിത്രത്തിന്റെ താരാപഥങ്ങളില്‍, നവോത്ഥാന ശില്പികൾ, ഇസ്ലാം: സന്തുലിതമതം എന്നിവയാണ് സ്വതന്ത്ര കൃതികൾ. സ്വർഗ്ഗം പൂക്കുന്ന കുടുംബം, വസന്തം വിരിയുന്ന വീടകം, കുടുംബം: സ്നേഹ സാഗരം എന്നിവ വിവർത്തനങ്ങളാണ്. സുഊദി അറേബ്യ, ഖത്വർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഭാര്യ: പി.ഇ.റുഖിയ, മക്കൾ: പി.കെ.സാജിദ്, പി.കെ.യാസിർ, പി.കെ.ശാകിർ,ഷഹ്‌നാസ് സർവശക്തനായ അല്ലാഹു അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം അനുഗ്രഹ പൂർണമാക്കട്ടെ

😢 🙏 2
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/22/2025, 2:39:47 PM

ഇസ്രയേലിൻ്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഗോൾഡ മെയ്റിനോട് 1969ൽ മാധ്യമ പ്രവർത്തകർ പ്രസക്തമായ ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. "നിങ്ങൾ ഫലസ്തീൻ മണ്ണ് ഇത്തരത്തിൽ അന്യായമായി പിടിച്ചടക്കുകയാണെങ്കിൽ വർഷങ്ങൾക്കു ശേഷം ഫലസ്തീൻ എവിടെയെന്ന് ലോകം നിങ്ങളോട് ചോദിക്കുമ്പോൾ നിങ്ങളതിന് എന്ത് മറുപടിയാണ് പറയുക?" ഒരു കൊല്ലുന്ന പുഞ്ചിരിയോടെ അവരതിന് നൽകിയ മറുപടി "നൂറ് കൊല്ലം കഴിയുമ്പോൾ ഫലസ്തീൻ എന്ന പേര് പറയുന്ന ഒരാൾ പോലും ലോകത്ത് ഉണ്ടാവുകയില്ല" എന്നതായിരുന്നു. 1969ൽ ഗോൾഡ മെയ്റ് ദീർഘദൃഷ്ടിയോടെ നടത്തുന്ന ഈ കൊലവിളി പൂർത്തീകരിക്കാനുള്ള ഭീകരശ്രമമാണ് ഇസ്രയേൽ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീൻ അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ മൂപ്പേറിയിട്ടും ഇസ്രയേലിൻ്റെ കൊലവെറിക്ക് ശമനമായിട്ടില്ല. മനുഷ്യാവകാശ നിയമങ്ങളെ ഒന്നടങ്കം പുച്ഛിച്ച് തള്ളിക്കൊണ്ടും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടും ലോക ഭൂപടത്തിൽ നിന്നും ഫലസ്തീനെന്ന രാഷ്ട്രത്തെ തുടച്ചുനീക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. 1917ലെ കുപ്രസിദ്ധമായ ബാൾഫർ പ്രഖ്യാപനത്തിന് മുമ്പുവരെ ഫലസ്തീൻ എന്നത് പ്രവിശാലമായ ഒരു രാഷ്ട്രമായിരുന്നെങ്കിൽ ഇന്നത് പക്ഷേ ഗസ്സ എന്ന കൊച്ചു തുരുത്തായി ചുരുങ്ങിപ്പോയിരിക്കുന്നു. ഗസ്സയിലെ ഈ അവസാന മണൽ തരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ ഫലസ്തീനി യെയും ഉൻമൂലനം ചെയ്യാനുമുള്ള വംശീയ നീക്കമാണ് ഇപ്പോൾ ഇസ്രയേൽ നടത്തുന്നത്. സയണിസ്റ്റ് വംശീയ ഭീകരർ ഗസ്സയിലെ കൊച്ചു കുഞ്ഞുങ്ങളെവരെ ക്രൂരമായി കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുകയാണ്. ഗസ്സ ഇന്ന് നമ്മോട് പങ്കുവെക്കുന്നത് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെടുക്കപ്പെടുന്നവരുടെ കണ്ണീരും ആർത്തനാദങ്ങളുമാണ്. അവശേഷിച്ച ഗസ്സയിലെ മണ്ണിൽ തങ്ങളുടെ കുഞ്ഞുങ്ങളുടെ കബറുകൾ കുഴിച്ച് തളർന്ന ഫലസ്തീനികൾ നീറ്റലുണ്ടാക്കുന്ന ഒരു ചോദ്യചിഹ്നമായി ലോകത്ത് മാറുകയാണ്. അതിനാൽ മനുഷ്യ മഹത്വത്തിൽ വിശ്വാസമുള്ള ലോകത്തെ ഒരു പൗരനും ഈ ഭീകര കൃത്യങ്ങൾക്ക് നേരെ മൗനിയാകാൻ ന്യായങ്ങളില്ല. ഗസ്സക്കൊപ്പം നിൽക്കുക എന്നത് നമ്മിലെ മനുഷ്യത്വം മരിച്ചിട്ടില്ലെന്ന വിളംബരം കൂടിയാണ്. ഫലസ്തീനികളുടെ അതിജീവന പോരാട്ടം വിജയിക്കാനുള്ളതാണ് ,അത് വിജയിച്ചേ മതിയാകൂ ,നമ്മുടെ പ്രാർഥനയിൽ, ഐക്യദാർഢ്യത്തിൽ മനുഷ്യരെന്ന പദവിയിൽ നിന്നും പ്രകാശവർഷങ്ങൾക്കപ്പുറം മാറ്റിനിർത്തപ്പെട്ട ആ ജനതയുണ്ടെന്ന് നാം ഉറപ്പുവരുത്തുക. 🔰 https://www.facebook.com/share/p/1AhZ775wjR/?mibextid=wwXIfr

Post image
😢 ❤️ 5
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/19/2025, 6:23:34 AM

*JAMAAT-E-ISLAMI HIND, WOMEN'S WING KERALA* STATE COMMITTEE MEMBERS 2025-27 1. P. V. Rahmabi 2. Sajitha P.T.P 3. Ruksana P. 4. Naseema K.T 5. Rajeena Beegam 6. Ruksana Moosa 7. Ayisha Beevi 8. Afeeda Ahmed 9. Safiya Sharafiya 10. Sabira R.C 11. Rukhiya Rahmath 12. Sahira M.A 13. Fathima. P 14. Safiya Ali 15. Shareefa Ameen 16. P. Subaida 17. Suhaila Farmees 18. Farhana Shajnas 19. Sajida C.H 20. Sumayya Ansari 21. Laila.P 22. K.N Zulaikha 23. C.V Jameela 24. Asoora Ali _Fb_ https://www.facebook.com/share/p/1JBiN8vK4f/ _insta_ https://www.instagram.com/p/DJ0xKPnyc1f/

Post image
👍 ❤️ 😢 9
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/20/2025, 6:20:54 AM

*പ്രൊഫ അലി ഖാൻ മഹ്മൂദാബാദിനെ ഉടൻ വിട്ടയക്കുക* * കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കുക *മലിക് മുഅതസിം ഖാൻ* _(ഡെപ്യൂട്ടി അമീർ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)_ _fb_ https://www.facebook.com/share/p/1Usbri5kxd/ _insta_ https://www.instagram.com/p/DJ3XQ8hPCgu/

Post image
😂 😢 2
Image
Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
5/22/2025, 5:00:34 PM

കുടിനീരും ഭക്ഷണവും നിഷേധിക്കപ്പെട്ട് നിസഹായരായ ഫലസ്തീനിലെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരണത്തിലേക്ക് നീങ്ങുന്നത് https://www.facebook.com/share/p/1BhKyEND8h/?mibextid=wwXIfr READ MORE | https://www.mediaoneonline.com/k-289154

Post image
❤️ 😮 2
Image
Link copied to clipboard!