District Collector Kannur
                                
                            
                            
                    
                                
                                
                                January 24, 2025 at 09:02 AM
                               
                            
                        
                            എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാക്വിസ് മത്സരത്തിൽ സ്മാർട്ട് ഫോണിലൂടെ നിങ്ങൾക്കും പങ്കെടുക്കാം.
 ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ.ഇ.എഫ്.കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി  50,000 രൂപയും  മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക്  ലഭിക്കും. 
രജിസ്ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922. www.iefk.in
#iefk #kerala
#collectorknr #wearekannur
                        
                    
                    
                    
                    
                    
                                    
                                        
                                            👍
                                        
                                    
                                        
                                            🙏
                                        
                                    
                                    
                                        5