District Collector Kannur WhatsApp Channel

District Collector Kannur

75.9K subscribers

About District Collector Kannur

Official WhatsApp Channel of The District Collector Kannur Follow us at Facebook & Instagram @CollectorKNR Website - https://kannur.gov.in

Similar Channels

Swipe to see more

Posts

District Collector Kannur
District Collector Kannur
6/19/2025, 4:05:48 AM

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും!" 📚 “A reader lives a thousand lives before he dies. The man who never reads lives only one.” 📚 വായനാദിനാശംസകൾ! #CollectorKNR #WeAreKannur #HappyReading #NationalReadingDay

Post image
❤️ 👍 📚 😡 👏 📖 🙏 🥹 106
Image
District Collector Kannur
District Collector Kannur
6/18/2025, 2:39:43 PM

*ഭൂമി- നാഷണൽ കോൺക്ലേവ്* ഡിജിറ്റൽ സർവെ ഫോർ സ്‌മാർട്ട് ലാൻഡ് ഗവേണൻസ് #CollectorKNR #WeAreKannur #Bhoomi #Survey&LandRecords #GOK

🏫 😡 👍 😮 🌧 ❤️ ⛈️ 🫩 😢 281
Video
District Collector Kannur
District Collector Kannur
6/19/2025, 1:22:17 PM

സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. ജൂൺ 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജൂൺ 26, 27 ദിവസങ്ങളിൽ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റിൽമെൻറ് കമ്മിഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിലും കോൺക്ലേവിലും പങ്കെടുക്കും. കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ലാന്റ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. അന്തർദ്ദേശീയ, ദേശീയ തലത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരും സെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ ‘എന്റെ ഭൂമി’ പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും ചർച്ച ചെയ്യപ്പെടും. #BhoomiConclave #EnteBhoomi #DigitalSurvey #SmartLandGovernance #KeralaInnovation #SurveyLandRecords #KeralaNo1 #Kerala #CollectorKNR #WeAreKannur

Post image
🏫 🌧 👍 👎 😡 🤬 ❤️ 🇻🇮 🌧️ 💀 80
Image
District Collector Kannur
District Collector Kannur
6/19/2025, 6:25:14 AM

കേരള സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമി കല്യാശ്ശേരി കേന്ദ്രത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയവർക്കും പ്രൊഫഷനലുകൾക്കും വിവിധ ബാച്ചുകളിലേക്കുള്ള പ്രവേശനം തുടരുന്നു. വിവിധ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചു സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്‌. ടെസ്റ്റ് സീരീസ്, മെന്റർഷിപ്, ലൈബ്രറി സൗകര്യം എന്നിവ അക്കാദമിയുടെ പ്രത്യേകതകളിൽ പെടുന്നു. For More Details Contact:- 8281098875 #CollectorKNR #WeAreKannur #CivilService

Post image
👍 🏫 ❤️ 😡 🙏 33
Image
District Collector Kannur
District Collector Kannur
6/18/2025, 9:06:35 AM

ഒരു വോട്ടിന് എന്ത് ചെയ്യാൻ കഴിയും? #NothingLikeVoting #Democracy #Vote #Election #BeTheChange #VoterAwareness #SVEEPKerala #CEOKerala #CollectorKNR #WeAreKannur

🏫 😡 ⛈️ 👍 ❤️ 👌 😢 ☔️ 91
Video
District Collector Kannur
District Collector Kannur
6/19/2025, 8:39:17 AM

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* *വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.* *19/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്* *22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* *23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* എന്നീ ജില്ലകളിലാണ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. *പുറപ്പെടുവിച്ച സമയം: 01.00 PM; 19/06/2025* *IMD-KSEOC-KSDMA* #CollectorKNR #WeAreKannur

Post image
🏤 😡 👍 ❤️ 😢 🙏 😂 🌧 🫶 129
Image
District Collector Kannur
District Collector Kannur
6/20/2025, 1:58:19 AM

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 20/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 20/06/2025* *Time of issue 0700 hr IST (Valid for next 3 hours)* Light rainfall with gusty winds speed reaching 30 kmph is very likely to occur at isolated places in the *all districts* of Kerala. *IMD-KSEOC-KSDMA* #CollectorKNR #WeAreKannur

🏫 👍 😡 🌧 😢 😮 🙏 🥥 😱 131
District Collector Kannur
District Collector Kannur
6/19/2025, 1:54:31 PM

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 19/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റു ജില്ലകളിൽ* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 19/06/2025* *Time of issue 1900 hr IST (Valid for next 3 hours)* Moderate rainfall with gusty winds speed reaching 40 kmph is very likely to occur at isolated places in the *Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Light rainfall is very likely to occur at isolated places in *all other* districts of Kerala. *IMD-KSEOC-KSDMA* #CollectorKNR #WeAreKannur

🏫 👍 😡 🌧 😮 😂 ❤️ 🗿 🌧️ 240
District Collector Kannur
District Collector Kannur
6/18/2025, 10:26:53 AM

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച്, മഞ്ഞ അലർട്ടുകൾ* പ്രഖ്യാപിച്ചിരിക്കുന്നു *ഓറഞ്ച് അലർട്ട്* *18/06/2025: കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *മഞ്ഞ അലർട്ട്* *18/06/2025: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്* *19/06/2025 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* *22/06/2025 : കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. *പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം* ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2024/08/Orange-Book-of-Disaster-Management-2024-1.pdf ഈ ലിങ്കിൽ ലഭ്യമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക. *പുറപ്പെടുവിച്ച സമയം - 01.00 PM, 18/06/2025* *IMD-KSEOC-KSDMA* #CollectorKNR #WeAreKannur

Post image
🏫 😡 👍 😢 🙏 🌧 🤲 😂 394
Image
District Collector Kannur
District Collector Kannur
6/17/2025, 5:12:54 PM

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 17/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 17/06/2025* *Time of issue 2200 hr IST (Valid for next 3 hours)* Moderate rainfall and gusty wind speed reaching 50 kmph is likely at one or two places in the *Malappuram & Kozhikode (ORANGE ALERT: Valid for next three hours)* districts; Moderate rainfall and gusty wind speed reaching 40 kmph is likely at one or two places in the *Ernakulam, Thrissur, Palakkad, Wayanad, Kannur & Kasaragod* districts of Kerala. *IMD-KSEOC-KSDMA* #CollectorKNR #WeAreKannur

🏫 😡 👍 😢 🙏 😂 🖕 🌧 👎 608
Link copied to clipboard!