District Collector Kannur
District Collector Kannur
January 27, 2025 at 03:13 PM
ദേശീയ കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠ രോഗ നിർണയ ഭവന സന്ദർശന ക്യാമ്പയിൻ അശ്വമേധം 6. 0 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കും. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വളന്റിയർമാർ ക്യാമ്പയിൻ കാലയളവിൽ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലേ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിക്കും. *കുഷ്ഠരോഗം* - *ശ്രദ്ധിക്കേണ്ടവ* തൊലിപ്പുറത്തു കാണപ്പെടുന്ന സ്പർശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യം, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം. ശരീരത്തിൽ ഇത്തരം പാടുകളുണ്ടോ എന്ന് സ്വയം പരിശോധിക്കുക. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും മടി കൂടാതെ ചികിത്സിക്കുകയും ചെയ്യുക. കുഷ്ഠരോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആരംഭത്തിലേ കണ്ടെത്തിയാൽ വൈകല്യങ്ങൾ തടയാനും രോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയും. #collectorknr #wearekannur #health
👍 5

Comments