
District Collector Kannur
February 6, 2025 at 12:52 PM
ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീർക്കുമെന്ന സർക്കാരിൻ്റെ വാക്ക് യാഥാർത്ഥ്യമാവുകയാണ്.
മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോമൈനിങ് 75% പൂർത്തിയാക്കി 18 ഏക്കറോളം ഭൂമി വീണ്ടെടുക്കാൻ സാധിച്ചു.ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണ്.
മാസങ്ങൾക്കുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനായി 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റർപ്ലാൻ സർക്കാരിന്റെ പരിഗണനയിലാണ്. ഈ പ്ലാൻ നടപ്പിലാവുന്നതോടെ സുന്ദരവും ഉന്മേഷദായകവുമായ ഇടമായി ബ്രഹ്മപുരത്തെ മാറ്റിത്തീർക്കുമെന്ന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടുകയാണ്.
ബ്രഹ്മപുരം നാടിൻ്റെയാകെ ആകർഷണ കേന്ദ്രമായി മാറും.
ഇതിന് സമാനമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 20 ഡംസൈറ്റുകളിലെ ബയോമൈനിങ് പുരോഗമിക്കുകയാണ്.
#kerala #keralagovernment #navakeralam #മാറുന്നകേരളം #നവകേരളം
#collectorknr #wearekannur
👍
❤️
😂
😮
28