WORD OF GOD
January 19, 2025 at 03:07 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏*
🍒➖➖➖➖➖➖➖➖🍒
*"കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്‌തനു സമ്മാനം;അതു ക്‌ഷണനേരംകൊണ്ടു പൂവണിയുന്നു."*
പ്രഭാഷകന്‍ 11 : 22
🌿➖➖➖➖➖➖➖➖🌿
ഘോരമാം ശോധനയിന്‍ ആഴങ്ങള്‍ കടന്നിടുമ്പോള്‍...!
നടക്കുന്നതേശുവത്രെ ഞാനവന്‍ കരങ്ങളിലാം...!!
പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍...?
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്...!!
🌿➖➖➖➖➖➖➖➖🌿
*കർത്താവായ ദൈവമേ, എത്ര വലിയ പ്രതികൂലമായാലും സർവ്വശക്തനായ ദൈവത്തെ പ്രത്യാശയോടെ കാത്തിരിക്കുന്നവനായിരിക്കണം ക്രിസ്ത്യാനി...? ദൈവമേ, അങ്ങയിൽ ദൃഷ്ടിയുറപ്പിച്ച് അങ്ങേയ്ക്കായി കാത്തിരിക്കുന്നവനെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുന്നില്ല. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും, അഗ്നി പരീക്ഷകളിലൂടെ കടന്നു പോകേണ്ടി വന്നാലും, അങ്ങയിലുള്ള വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് നിലയുറപ്പിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. എല്ലാം നഷ്ടപ്പെട്ടപ്പോൾ ജോബിന്റെ ഭാര്യ ജോബിനോട് പറഞ്ഞു, ഇനിയും ദൈവത്തെ ആരാധിക്കുവാൻ നാണമില്ലേ മനുഷ്യാ...! ദൈവത്തെ ശപിച്ചിട്ട് നിങ്ങൾക്ക് പോയി മരിച്ചു കൂടെ...?? എന്നാൽ തന്റെ നഷ്ടങ്ങളിലും സഹനങ്ങളിലും ദൈവവിശ്വാസം കൈവിടാതെ ജോബ് തന്റെ ഭാര്യയോട് പറഞ്ഞു, ഭോഷത്തം പറയുന്നു നീ...! അമ്മയുടെ ഉദരത്തിൽ നിന്ന് നഗ്നനായി വന്ന എനിക്ക് അവകാശപ്പെടാൻ ഈ ലോകത്ത് എന്തുണ്ട്...? എല്ലാം ദൈവം തന്നത് മാത്രം, ദൈവം എടുത്തുകൊള്ളട്ടെ... ദൈവത്തിനു സ്തുതി...!! നിരാശ നിറഞ്ഞപ്പോൾ പത്രോസ് തന്റെ കൂട്ടുകാരോട് പറഞ്ഞു, ഞാൻ മീൻ പിടിക്കാൻ പോകുകയാണ്. അവരും അവന്റെ കൂടെ കൂടി, എന്നാൽ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും അവർക്ക് ഒരു മീൻ പോലും കിട്ടിയില്ല..! ദൈവമേ, അങ്ങ് ഇല്ലാത്ത യാത്രകളെല്ലാം ഇതുപോലെയാണ്...! ഒന്നും ലഭിക്കാത്ത പാഴ് യാത്രകൾ. കർത്താവേ, ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും ദൈവവിശ്വാസം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുവാൻ ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ.*
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
*ആമേൻ.*
🍒➖➖➖➖➖➖➖➖🍒
*"ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു."*
യോഹന്നാന്‍ 21 : 3
🍒➖➖➖➖➖➖➖➖🍒
🙏
4