WORD OF GOD
January 20, 2025 at 12:27 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏*
🍒➖➖➖➖➖➖➖➖🍒
*"ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. താഴ്‌ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ."*
1 സാമുവല്‍ 2 : 7
🍒➖➖➖➖➖➖➖➖🍒
സർവ്വശക്തൻ ആണല്ലോ എന്റെ ദൈവം...!
ഇല്ലില്ല അസാധ്യമായി ഒന്നുമില്ല...!!
അഖിലാണ്ഡത്തെ നിർമ്മിച്ചവൻ...
എൻ പിതാവല്ലോ എന്താനന്ദം..!
🌿➖➖➖➖➖➖➖➖🌿
*കർത്താവായ ദൈവമേ, ഒരുവനെ ഉയർത്തുന്നതും താഴ്ത്തുന്നതും ദരിദ്രനും സമ്പന്നനും ആക്കുന്നതും അങ്ങ് തന്നെയാണ്. കർത്താവിലാണ് ആശ്രയിക്കേണ്ടത് അല്ലാതെ മിഥ്യ സ്വപ്നങ്ങളിൽ അല്ല..! സ്വപ്നങ്ങൾ മിഥ്യകൾ ആകുമ്പോൾ സ്വപ്നദർശനങ്ങൾ യാഥാർത്ഥ്യങ്ങളാണ്...!! വിശുദ്ധ ഔസേപ്പിതാവിന് സ്വപ്നത്തിൽ ദർശനം ഉണ്ടായി, സോളമൻ രാജാവ് ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടു. ഫറവോ മഹാരാജാവും നബക്കദ്നസർ രാജാവും സ്വപ്നങ്ങൾ കാണുന്നുണ്ട്...! കർത്താവേ, മിഥ്യാ സ്വപ്നങ്ങളിൽ പ്രതീക്ഷ വച്ച് കാത്തിരിക്കാതെ, കർത്താവിൽ പ്രതീക്ഷയും പ്രത്യാശയും അർപ്പിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. സ്വപ്നങ്ങളിലൂടെ ദൈവീക ദർശനങ്ങൾ ഉണ്ടാകുമ്പോൾ അവയെ തിരിച്ചറിയുവാനുള്ള വലിയ ജ്ഞാനം സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങൾക്ക് നൽകണമേ. സർവ്വശക്തനായ ദൈവത്തിൽ ശരണം വെച്ച് വിളിക്കപ്പെട്ട ജീവിത സാഹചര്യങ്ങളിൽ സത്യസന്ധതയോടെയും നിഷ്കളങ്കതയോടെയും നിർമ്മല മനസ്സിന്റെ മക്കളായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.*
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
*ആമേൻ.*
🍒➖➖➖➖➖➖➖➖🍒
*"പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ;കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക;ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷം മതി."*
പ്രഭാഷകന്‍ 11 : 21
🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/F93gKryodCqE5rC0Uow7Ov
🙏
😢
12