
WORD OF GOD
January 24, 2025 at 02:13 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏*
🍒➖➖➖➖➖➖➖➖🍒
*"സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവന്റെ സേവ കനും നൂനിന്റെ പുത്രനുമായ ജോഷ്വ എന്ന യുവാവ് കൂടാരത്തെ വിട്ടു പോയിരുന്നില്ല."*
പുറപ്പാട് 33 : 11
🌿➖➖➖➖➖➖➖➖🌿
അസാധ്യമായി എനിക്കൊന്നുമില്ല...!
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം...!!
ബുദ്ധിക്കതീതമാം ശക്തിക്കതീതമാം...
എന്റെ ദൈവം എന്നെ നടത്തുന്നു
സാധ്യമേ എല്ലാം സാധ്യമേ...
എൻ യേശു എൻ കൂടെയുള്ളതാം...
🌿➖➖➖➖➖➖➖➖🌿
*കർത്താവായ ദൈവമേ, ദൈവവുമായി ഗാഢമായ ഒരു ബന്ധം സ്ഥാപിച്ച വ്യക്തിയാണ് ജോഷ്വാ..! ദൈവ സാന്നിധ്യം നിറഞ്ഞ സമാഗമ കൂടാരത്തെ വിട്ടു ഉപേക്ഷിക്കുവാൻ മടി കാണിക്കുന്ന ജോഷ്വാ...!! കർത്താവ് കൊടുത്ത കൽപ്പനകളിൽ നിന്നും ദൈവത്തിന്റെ വഴികളിൽ നിന്നും ഇടംവലം വ്യതിചലിക്കാതെ ജീവിതത്തെ മുന്നിലേക്ക് കൊണ്ടുപോയ ജോഷ്വാ...? ആ ജോഷ്വായ്ക്ക് ദൈവം ഇത്ര വലിയ വാഗ്ദാനം നൽകി എങ്കിൽ അതിൽ അതിശയിക്കാൻ എന്തിരിക്കുന്നു...?? ദൈവത്തെ സ്വന്തം പക്ഷത്ത് നിർത്തുവാൻ ജോഷ്വാ എപ്പോഴും ശ്രദ്ധിച്ചിരുന്നു...! ദൈവം കൂടെയുണ്ടെങ്കിൽ ആർക്കും തന്നെ തോൽപ്പിക്കുവാൻ കഴിയില്ലായെന്ന് ജോഷ്വാ അറിഞ്ഞിരുന്നു. കർത്താവേ, അങ്ങേയ്ക്ക് ഇഷ്ടമുള്ള വഴികളിലൂടെ മാത്രം സഞ്ചരിച്ച് ആഴത്തിലുള്ള ഒരു ബന്ധം ദൈവവുമായി സ്ഥാപിക്കുവാൻ ഞങ്ങൾക്കും സാധിക്കട്ടെ...! ദൈവം കൈവെടിയാത്ത ജീവിതത്തിന്റെ മക്കൾ ആകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ ബൈബിളിൽ എഴുതപ്പെട്ടവയെല്ലാം കൃത്യതയോടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും അതനുസരിച്ച് ജീവിക്കുവാനുമൊക്കെ ഞങ്ങളിൽ കൃപ നിറയ്ക്കണമേ.*
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
*ആമേൻ.*
🍒➖➖➖➖➖➖➖➖🍒
*"നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല."*
യോഹന്നാന്‍ 15 : 4
🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/F93gKryodCqE5rC0Uow7Ov
🙏
1