
WORD OF GOD
January 24, 2025 at 11:44 PM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏*
🍒➖➖➖➖➖➖➖➖🍒
*"സീയോന്റെ അമൂല്യരായ മക്കള്‍,തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍,കുശവന്റെ കരവേലയായ മണ്‍പാത്രങ്ങള്‍പോലെ ഗണിക്കപ്പെട്ടതെങ്ങനെ..?"*
വിലാപങ്ങള്‍ 4 : 2
🌿➖➖➖➖➖➖➖➖🌿
ജീവന്റെ ജീവനായവൻ യേശുനാഥനാണവൻ...!
രാജരാജനായി വാഴാൻ ഉത്ഥിതനായവൻ...!!
🌿➖➖➖➖➖➖➖➖🌿
*കർത്താവായ ദൈവമേ, ജീവന്റെ ജീവനായ യേശുനാഥൻ പ്രകാശമായി ലോകത്തിലേക്ക് വന്നിട്ടും ഞങ്ങൾ ഇന്നും അന്ധകാരത്തിന്റെ പ്രവർത്തികളെ കൂട്ടുപിടിച്ച് ഞങ്ങളുടേതായ വഴികളിൽ നടക്കുന്നു..? പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുന്നു ഞങ്ങൾ...! കർത്താവിന്റെ അഭീഷ്ടം എന്തെന്ന് മനസ്സിലാക്കിയിട്ടും അവിവേകികളെ പോലെ യാതൊരു വക ദൈവഭയവുമില്ലാതെ ഞങ്ങളുടേതായ വഴികളിൽ ഞങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നു...? ദൈവമേ, അങ്ങയുടെ പ്രകാശത്തിന്റെ വലയത്തിൽ നിന്ന് ഞങ്ങൾ ഒരിക്കലും പുറത്തു പോകാതിരിക്കട്ടെ. പ്രകാശത്തിന്റെ മക്കളായി അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാതെ അവയെ കുറ്റപ്പെടുത്തുവാനുള്ള ധൈര്യം പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നൽകണമേ. ജെഡികമായ പ്രവണതകളും പാപത്തിന്റെ നൈമിഷിക സുഖങ്ങളും ഞങ്ങളെ അങ്ങയുടെ വഴികളിൽ നിന്ന് ഒത്തിരി അകറ്റിയിരിക്കുന്നു...? ജെഡിക താല്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സൊരിക്കലും ദൈവത്തിന് കീഴ്പ്പെടുന്നില്ല, അത്തരം മനസ്സുകൾ എന്നും ദൈവത്തിന്റെ ശത്രുവാണ്..? ദൈവമേ, ഞങ്ങൾ ഈ ലോകത്തിന് അനുരൂപരാകാതെ ദൈവമക്കളായി ജീവിക്കുവാനുള്ള വലിയ കൃപ നൽകണമേ.*
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
*ആമേൻ.*
🍒➖➖➖➖➖➖➖➖🍒
*"ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല."*
റോമാ 8 : 8
🍒➖➖➖➖➖➖➖➖🍒
❤️
2