WORD OF GOD
WORD OF GOD
January 26, 2025 at 02:54 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 *"അശുദ്‌ധാത്‌മാവ്‌ ഒരുവനെ വിട്ടുപോയാല്‍, വരണ്ട സ്‌ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കു തന്നെ ഞാന്‍ തിരിച്ചുചെല്ലും."* ലൂക്കാ 11 : 24 🌿➖➖➖➖➖➖➖➖🌿 അത്ഭുതമായ വിടുതൽ...! തലമുറകൾക്ക് എന്നും ആശ്വാസം...!! യേശുവിൻ ബലിയുടെ യോഗ്യതയാലെ... ബന്ധനത്തിൽ നിന്നും വിടുതൽ...? ബന്ധനമഴിയട്ടെ കെട്ടുകൾ പൊട്ടട്ടെ...! 🌿➖➖➖➖➖➖➖➖🌿 *കർത്താവായ ദൈവമേ, പാപം ചെയ്ത ദൈവദൂതന്മാരെ പോലും വിധി ദിവസം വരെ കാത്തുസൂക്ഷിക്കുന്നതിനായി നരകത്തിലെ കെടാഗ്നിയിലേക്ക് ദൈവം പറഞ്ഞയക്കുന്നുണ്ട്...? കർത്താവേ, നരകത്തിൽ പിശാചുക്കൾ സ്വസ്ഥമായും സന്തോഷമായും വാഴുന്നുവെന്ന ഒരു മിഥ്യാധാരണ ഞങ്ങൾക്കുണ്ട്...? എന്നാൽ അവർ സന്തോഷവും സമാധാനവും ആനന്ദവും എല്ലാം അനുഭവിക്കുന്നത് മനുഷ്യ ശരീരത്തിൽ കയറിപ്പറ്റുമ്പോഴാണ്...? അതുകൊണ്ടാണല്ലോ അശുദ്ധാത്മാവേ ആ മനുഷ്യനിൽ നിന്ന് പുറത്തുവരൂ എന്ന് പറയുമ്പോൾ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ നീയെന്തിന് ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നു, എന്തിനു ഞങ്ങളെ പീഡിപ്പിക്കുന്നുവെന്ന ചോദ്യം ഉയരുന്നത്...!? മനുഷ്യ ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോകുവാൻ ദൈവനാമത്തിൽ ആജ്ഞാപിക്കുമ്പോൾ അവർ പിന്നീട് ചെന്നുചേരുന്നത് വീണ്ടും കെടാത്ത അഗ്നിയുടെ നടുവിലുള്ള പീഡനങ്ങളിലേക്കാണ്. ദൈവമേ, മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അന്തിമവിധിയിൽ ചോദ്യങ്ങൾ ഉണ്ടാവുമെന്നും തക്കശിക്ഷ ലഭിക്കുമെന്ന ബോധ്യവും ഞങ്ങൾക്ക് ഉണ്ടാകട്ടെ. ധനവാന്റെയും ലാസറിന്റെയും കാര്യത്തിൽ ധനവാൻ നരകത്തിലെ കെടാത്ത അഗ്നിയിലേക്ക് നിപതിച്ചതുപോലെ ഞങ്ങളുടെ പ്രവർത്തികൾ മൂലം ഞങ്ങൾ വീഴാതിരിക്കട്ടെ.* പരിശുദ്ധ അമ്മേ മാതാവേ, പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"പാപം ചെയ്‌ത ദൂതന്‍മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന്‌ നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു."* 2 പത്രോസ് 2 : 4 🍒➖➖➖➖➖➖➖➖🍒https://whatsapp.com/channel/0029Va9cltL5a24C4nnStu3G
🙏 3

Comments