
Nasraayan Media Ministry
January 19, 2025 at 11:59 PM
#ഉണരുംമുൻപേ...
ജനുവരി 20, രക്തസാക്ഷി വിശുദ്ധ സെബാസ്റ്റ്യന്റെ തിരുനാൾ!
വിശുദ്ധ സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന.
അനാദിമുതലേ ഞങ്ങളെ സ്നേഹിക്കുകയും, നിത്യം പരിപാലിക്കുകയും ചെയ്യുന്ന പിതാവായ ദൈവമേ, വിശുദ്ധരുടെ സുകൃതസമ്പന്നമായ ജീവിതമാതൃകയാൽ തിരുസഭയെ അങ്ങ് പുഷ്ടിപ്പെടുത്തുന്നുവല്ലോ, വിശുദ്ധന്മാരുടെ നിരന്തരമായ മാദ്ധ്യസ്ഥം ഞങ്ങൾക്കെന്നും ശക്തിയും അവരുടെ വീരോചിതമായ ജീവിതം പ്രചോദനവുമാകുന്നു... സഭയുടെ ആദ്യ നൂറ്റാണ്ടിൽത്തന്നെ അങ്ങേ സുതനായ യേശുവിനോടുള്ള അവികലമായ വിശ്വസ്തതയും സഹോദരങ്ങളോടുള്ള അഗാധമായ സ്നേഹവായ്പുംമൂലം സ്വന്തം ജീവൻ പോലും അഗണ്യമാക്കി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം നൂറ്റാണ്ടുകളായി സഭാമക്കൾക്ക് അനുഗ്രഹസ്രോതസായി മാറിയിട്ടുണ്ടല്ലോ... പഞ്ഞം, പട, വസന്ത, മാറാരോഗങ്ങൾ, തുടങ്ങിയ ദുർവിധികൾ മൂലവും പൈശാചികപീഡകൾ വഴിയും ക്ലേശിക്കുന്നവർ വിശുദ്ധന്റെ ശക്തമായ സഹായം എന്നും തേടുന്നു... ഞങ്ങളുടെ നാടിനെയും വീടിനെയും ഞങ്ങളോരോരുത്തരെയും വിശുദ്ധ സെബസ്ത്യാനോസിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു... ഞങ്ങളെ നിരന്തരം സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യേണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
ഏവർക്കും വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ മംഗളങ്ങൾ!
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:
https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
🙏
❤️
15