Nasraayan Media Ministry
Nasraayan Media Ministry
February 1, 2025 at 12:20 AM
#ഉണരുംമുൻപേ... "ദൈവത്തോടു ചേർന്നു നിൽക്കുവിൻ..അവിടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും..." (യാക്കോബ് :4/8). എന്റെ നസ്രായാ, അങ്ങയുടെ നിസ്സീമമായ കരുണയിൽ ശരണം വെച്ചുകൊണ്ട്‌ ഞാൻ പ്രാർത്ഥിക്കുന്നു... എനിക്ക്‌ നൽകപ്പെട്ടിരിക്കുന്ന കൊച്ചുകൊച്ച്‌ സഹനങ്ങളിലൂടെ നിന്നിലേക്ക്‌ അതിവേഗം നടന്നടുക്കട്ടെ... വഹിക്കാവുന്നതിലധികം ഭാരം ഒരിക്കലും എനിക്ക്‌ നൽകരുതേ.. നൽകപ്പെടുന്നെങ്കിൽ അതു താങ്ങുവാൻ അവിടുന്ന് തുണയായി വരേണമേ.. തമ്പുരാന്റെ സ്നേഹത്തിലേക്ക്‌ എന്റെ ജീവിതം ചേർത്തുവെക്കുന്നു... എന്നെ അനുഗ്രഹിക്കാൻ മനസ്സാകണേ...ഇന്ന് വരെ ഞങ്ങൾക്കായി ചൊരിയപ്പെട്ട അനുഗ്രഹങ്ങൾ എന്റെ കഴിവിന്റെയോ പരിശ്രമത്തിന്റെയോ മാത്രം ഫലമല്ലെന്ന് ഞങ്ങൾക്ക്‌ തിരിച്ചറിവ്‌ നൽകണമേ... ലോകസ്ഥാപനത്തിനു മുൻപേ ഞങ്ങളെ അറിയുകയും ... പേരുചൊല്ലി വിളിക്കുകയും ചെയ്ത കർത്താവേ... അങ്ങേ സ്നേഹത്തിനെതിരായി ജീവിക്കുവാൻ എനിക്ക്‌ ഇടയാവാതിരിക്കട്ടെ... ജീവിതവിശുദ്ധി കൈവരിച്ച്‌ നിന്നോടൊപ്പം ജീവിക്കുവാനും അതുവഴി സഹോദരങ്ങൾക്ക്‌ നന്മചെയ്യുവാനും ഞങ്ങൾക്ക്‌ കൃപയേകണമേ...ഈശോനാഥാ ദിവ്യകാരുണ്യസന്നിധിയിൽ മുട്ടുകൾ മടക്കി ഞങ്ങൾ അങ്ങേ ആരാധിക്കുന്നു... ഞങ്ങളെ അനുഗ്രഹിക്കുവാൻ മനസ്സാകണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. ഏവർക്കും വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ മംഗളങ്ങൾ! 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan: https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 17

Comments