Nasraayan Media Ministry
                                
                            
                            
                    
                                
                                
                                February 9, 2025 at 01:05 AM
                               
                            
                        
                            #ഉണരുംമുൻപേ... 
"കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ. ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ. കർത്താവിനു വേണ്ടി കാത്തിരിക്കുവിൻ..." (സങ്കീർത്തനം 27/14). ഞങ്ങളുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവമേ, അവിടുത്തെ അനന്ത നന്മയിലും അളവറ്റ കാരുണ്യത്തിലും ഞങ്ങളെ കാത്തു പാലിക്കുന്ന വലിയ കൃപയോർത്തു നന്ദി പറയുന്നു... അനുദിനജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും സഹനങ്ങളിലും ആവശ്യങ്ങളിലും നിന്നിൽ അഭയം തേടാൻ ഞങ്ങൾക്കു വിശ്വാസവും പ്രത്യാശയുമുണ്ട്... എന്നാൽ പലപ്പോഴും എത്ര ശ്രമിച്ചിട്ടും കാര്യങ്ങളൊക്കെ വിചാരിച്ചത്ര സുഗമമായി നടക്കാതെ വരുമ്പോൾ... അനാവശ്യമെന്നു ഞങ്ങൾക്കു തോന്നുന്നത്രയും തടസങ്ങളും താമസങ്ങളും അസ്വസ്ഥതകളുമുണ്ടാകുമ്പോൾ പ്രാർത്ഥനയിലുള്ള... പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവനായ അങ്ങയിലുള്ള സകല പ്രതീക്ഷകളും അസ്തമിച്ചു പോയെന്ന് വിശ്വാസത്തിൽ ഞങ്ങൾ ദുർബലരാകാറുമുണ്ട്... കർത്താവേ, കരുണ തോന്നണമേ... ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്... ഞങ്ങളുടെ ജീവിതവും അവിടുത്തെ കരങ്ങളിലാണ്... ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായമായും അസാധ്യതകളിൽ അനുഗ്രഹമായും കനിവോടെ അങ്ങു ഞങ്ങളിലേക്ക് ഇറങ്ങി വരേണമേ... അവിടുത്തെ പൈതൃകമായ വാത്സല്യത്തിൽ ഞങ്ങളുടെ ദുർബലതകളെ പരിഹരിക്കുകയും സ്നേഹപൂർവ്വമായ നന്മയിലും സംരക്ഷണത്തിലും ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി നയിച്ചരുളുകയും ചെയ്യണമേ...ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits! 
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... 
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan: 
https://www.instagram.com/nasraayanmedia/
                        
                    
                    
                    
                    
                    
                                    
                                        
                                            🙏
                                        
                                    
                                        
                                            ❤️
                                        
                                    
                                    
                                        12