
Nasraayan Media Ministry
February 15, 2025 at 12:12 AM
#ഉണരുംമുൻപേ...
"കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന് കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?" (സങ്കീര്‍ത്തനങ്ങള്‍ 27/ 1). ജീവിതം എനിക്കുമുമ്പിലെറിയുന്ന ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാതെ ഞാനലയുമ്പോൾ, എന്റെ പദ്ധതികൾ പരാജയപ്പെടുകയാണെന്ന തോന്നലെന്നെ അലട്ടുമ്പോൾ, നാഥാ, നിൻ വചനത്താൽ എന്നെ ധൈര്യപ്പെടുത്തണമേ. നീയറിയാതെയും അനുവദിക്കാതെയും എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന ഉത്തമബോധ്യം എനിക്ക് നൽകണമേ... നസ്രായാ, ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ജീവിതത്തിലെ ഓരോ ദിനവും ക്രമപ്പെടുത്തുമ്പോൾ, എന്റെ പ്രയത്നങ്ങളെ അങ്ങയിൽ ഭരമേൽപ്പിക്കാൻ ഞാൻ മറന്നു പോകുന്നു... പലപ്പോഴും, എന്റെ ജീവിതത്തിൽ പരാജയത്തിന്റെ കയ്പുനീർ കലരുമ്പോൾ അറിയാതെയെങ്കിലും ആദ്യം കുറ്റപ്പെടുത്തുന്നതും നിന്നെയാണല്ലോ നസ്രായാ.... ജീവിതത്തിലെ ഏറ്റവും കുഞ്ഞുകാര്യം പോലും ചെയ്യുന്നതിനു മുൻപേ നസ്രായനോട് പറയണമെന്ന് കുഞ്ഞുനാളിൽ അമ്മച്ചി പറഞ്ഞു തന്നത് പാലിക്കാൻ ഞാൻ പരാജയപ്പെട്ടിടത്താണല്ലോ നസ്രായാ, പലപ്പോഴും പരാജയങ്ങൾ എന്നെ തേടിവന്നത്... നസ്രായാ, നിന്റെ വചനത്തിൽ വിശ്വസിച്ച് എന്റെ ജീവിതത്തെ ക്രമപ്പെടുത്താൻ എന്നെ സഹായിക്കണമേ.... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
ഏവർക്കും വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ മംഗളങ്ങൾ!
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:
https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
🙏
❤️
11