Nasraayan Media Ministry
February 16, 2025 at 06:48 PM
#ഉണരുംമുൻപേ...
"നിനക്ക് എന്റെ കൃപ മതി..എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്..." (2കോറിന്തോസ് :12/9).
ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, അങ്ങയുടെ പ്രത്യേക സംരക്ഷണത്തിലും പരിപാലനയിലും ഞങ്ങളെ ഓരോരുത്തരെയും സമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു... ജീവിതത്തിൽ ജയവും തോൽവിയുമെല്ലാം സാധാരണമാണെന്നും... പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നുമൊക്കെ പറയാറുണ്ടെങ്കിലും തുടക്കത്തിൽ തന്നെ പരാജയപ്പെട്ടു പോയതു കൊണ്ട് ഇനിയൊരിക്കലും എനിക്കു വിജയിക്കാൻ സാധിക്കുകയില്ലെന്നും... ആത്മവിശ്വാസത്തോടെ എനിക്കിതു ചെയ്യാൻ കഴിയില്ലെന്നുമുള്ള അനാവശ്യഭീതിയോ അപകർഷതയോ ആണ് ഞങ്ങളിൽ പലരുടെയും ജീവിതം ഇന്നും ഒരു പരാജയമായി തുടരുന്നതിന്റെ കാരണം...എന്റെ ഈശോയേ, ഞങ്ങളുടെ ജീവിതത്തിലെ നിസാരതകളെയും ബലഹീനതകളെയും അങ്ങറിയുന്നുവല്ലോ..അങ്ങയെക്കൂടാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു ശക്തിയില്ല... ജീവിതത്തിലെ പരാജയങ്ങളിലും കുറവുകളിലും ഞങ്ങൾ തളർന്നു വീഴുകയും എഴുന്നേൽക്കാൻ കഴിയാത്ത വിധം അശക്തരാവുകയും ചെയ്യുന്നു... അങ്ങേ തൃക്കരങ്ങൾ നീട്ടി ഞങ്ങളെ സഹായിക്കുകയും... അവിടുത്തെ കരുണയുടെ കൃപാവരസമൃദ്ധിയാൽ ആത്മാവിൽ ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണമേ... ആമ്മേൻ!സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:
https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
❤️
3