
United Nurses Association
January 29, 2025 at 03:36 AM
നന്ദി പ്രിയരേ....
തിരുവനന്തപുരം എസ്.കെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും യുഎൻഎ സജീവാംഗമായ ജിൻസി സാമുവൽ ഡ്യൂട്ടിക്ക് വരുന്ന സമയത്ത് ഉണ്ടായ അപകടത്തെ തുടർന്ന് എസ്.കെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, എമർജൻസി സർജറിക്ക് വിധേയമാവുകയും ചെയ്തിരുന്നു. ഒന്നേകാൽ ലക്ഷത്തിനടുത്ത് ചികിത്സക്കായി വേണ്ടിവന്നെങ്കിലും നിർധനരായ കുടുബത്തിന് മുഴുവൻ തുകയും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് 22000 രൂപ എസ്.കെ ആശുപത്രി യുഎൻഎ യൂണിറ്റിൻ്റെ നേത്യത്യത്തിൽ ജീവനക്കാരിൽ നിന്ന് സമാഹരിച്ചെങ്കിലും 50000 രൂപയുടെ കുറവുണ്ടായി. ഇക്കാര്യം യുഎൻഎ സംസ്ഥാന കമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ട് വരികയും 100 രൂപ മുതൽ യുഎൻഎ സജീവാംഗങ്ങൾ സംഭാവന ചെയ്യുകയും മുഴുവൻ തുകയും 1 മണിക്കൂറിനുള്ളിൽ സമാഹരിക്കുകയും യൂണിറ്റ് നേതാക്കളായ അച്ചു, രതീഷ് എന്നിവരെ ഏൽപ്പിക്കുകയും ചെയ്തു. പ്രസ്തുത തുക നാളെ ആശുപത്രിയിൽ സംഘടന അടച്ച് ബിൽ ക്ലോസ് ചെയ്യും.
സഹപ്രവർത്തകക്ക് ഒരു പ്രശ്നം വന്നപ്പോൾ ചേർത്ത് പിടിച്ച മുഴുവൻ യുഎൻഎ കുടുംബാംഗങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
എന്തിന് നേഴ്സുമാർക്കൊരു സംഘടന എന്ന് ചോദിച്ച വ്യക്തികൾക്കുള്ള മറുപടി കൂടിയാണിത്.
ലോകത്തെ മുഴുവൻ പേരുടെയും കഷ്ടപ്പാടുകൾ തീർക്കാൻ ഞങ്ങൾക്കാവില്ലെങ്കിലും യുഎൻഎ കുടുംബത്തിലെ ഒരാൾ പോലും കഷ്ടപ്പെടില്ല എന്നത് നമ്മൾ ഉറപ്പാക്കും.
Love You All...
Together We Are Strong...
Jasminsha M
President
United Nurses Association
❤️
👍
🙏
👏
💙
💪
112