SSF Malappuram East
January 23, 2025 at 04:08 PM
*ഇനിയും നമ്മളിങ്ങനെ മരിച്ചു തീരണോ!* സമൂഹത്തെ മുച്ചൂടും നശിപ്പിക്കുന്ന രണ്ട് പ്രധാന വിപത്തുകളായിരിക്കുന്നു ലഹരിയും സൈബർ ക്രൈമും. സമീപ കാലത്ത് നടന്ന ഏറ്റവും നികൃഷ്ടമായ കൊലപാതകങ്ങളിലും അക്രമങ്ങളിലും ഇവ രണ്ടിന്റെയും സ്വാധീനമുണ്ടെന്ന് അന്വേഷണങ്ങൾ പറയുന്നു. നാടിന്റെ പ്രതീക്ഷകളായ പുതിയ തലമുറയാണ് ഇത്തരം കെണിവലകളുടെ ഇരകൾ എന്നത് വേദനിപ്പിക്കുന്നതാണ്. ഇതിന്റെയെല്ലാം പര്യവസാനം ഭീകരമായ ഒറ്റപ്പെടലും സ്വയം ജീവനെടുക്കുകയും ചെയ്യുന്നിടത്തേക്കും. ഈ കുത്തഴിഞ്ഞ ജീവിതങ്ങൾക്ക് അറുതി വേണം. ഈ തലമുറയെ രക്ഷിച്ചെടുക്കണം. തെരുവുകളിൽ SSF സമരത്തിനിറങ്ങുന്നു. 📌 ലഹരി വ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുക. 📌 ലഹരി വിൽപ്പനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുക. 📌 ലഹരി വിരുദ്ധ നിയമങ്ങൾ കൂടുതൽ കർശനമാക്കുക. 📌 സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമങ്ങൾ കർശനമാക്കുക. 📌 അന്വേഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക. മലപ്പുറത്ത് വിദ്യാർഥി പ്രക്ഷോഭം🔥 #ssfspofficemarch #ssfagainstdrugs #ssfagainstcybercrime #malappuram
👍 ❤️ 9

Comments