MALLU CAREER POINT
February 6, 2025 at 07:43 PM
കേരളവനം വകുപ്പിൽ കരാർ നിയമനം വഴി അവസരം.
കേരളവനം വകുപ്പിനുകീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.
2) സ്റ്റാഫ് നേഴ്സ്: കൂടിക്കാഴ്ച 11-ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന് വിഭാഗത്തിലെ ഉഷസ്സ് (എ.ആര്.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത - ബി എസ് സി നഴ്സിംഗ്/ജിഎന്‍എം.
ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം: മൊത്ത വേതനം 21,000 രൂപ.
വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10:30 മണിക്ക് കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ എത്തണം. വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ - 0495 2350216