MALLU CAREER POINT

9.0K subscribers

About MALLU CAREER POINT

പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന ജോലി ഒഴിവുകൾ നിങ്ങളെ അറിയിക്കുക മാത്രം ആണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ ആർക്കും ജോലി ഉറപ്പ് നൽകുന്നില്ല. ജോലി വാഗ്ദാനം ചെയ്തു ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ ആ തട്ടിപ്പിൽ വീഴാതിരിക്കുക

Similar Channels

Swipe to see more

Posts

MALLU CAREER POINT
6/17/2025, 2:31:09 AM

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇൻസ്റ്റിറ്റ്യൂഷണൽ കെയർ), ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കൗണ്‍സലര്‍ (ഗവ. ചില്‍ഡ്രന്‍സ് ഹോം മായിത്തറ) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പ്രായപരിധി 2025 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19 ന് വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0477 2241644 ഫാര്‍മസി മാനേജര്‍ നിയമനം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികാ അടിസ്ഥാനത്തില്‍ ഫാര്‍മസി മാനേജറിനെ നിയമിക്കും. യോഗ്യത: ഫാര്‍മസിയില്‍ ഡിഗ്രി/ ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്/ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍/സ്റ്റോര്‍ സൂപ്രണ്ട് തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രായപരിധി: 18-50. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം [email protected] വിലാസത്തില്‍ ജൂണ്‍ 25 നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2575050. കരാര്‍ നിയമനം കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി: ജൂണ്‍ 23.

👍 1
MALLU CAREER POINT
6/14/2025, 12:57:37 PM

C-DAC Recruitment For Scientist Posts Apply Now C-DAC Recruitment 2025: Centre for Development of Advanced Computing (CDAC) has released the job notification regarding filling of Scientist Posts Job Vacancies. The Government organization invites Online application from eligible candidates have required qualifications. These 63 Scientist Posts are Kerala. The eligible candidates can apply for the post through Online from 24.05.2025 to 23.06.2025.STATE JOBS Organization Name : Centre for Development of Advanced Computing (CDAC) Post Name : Scientist Job Type : Central Govt Recruitment Type : Direct Adv No : CORP/GR.A/02/2025 Vacancies : 63 Job Location : Kerala, Tamil Nadu, Maharashtra, Karnataka Salary : Rs.78,800 - Rs.2,16,600 (Per Month) Mode of Application : Online Application Start : 24.05.2025 Last Date : 23.06.2025 Vacancy Details Scientist D : 47 Scientist E : 11 Scientist F : 05 Salary Details Scientist D : Rs.78,800 - Rs.2,09,200/- Scientist E : Rs.1,23,100 - Rs.2,15,900/- Scientist F : Rs.1,31,100 - Rs.2,16,600/- Age Limit The maximum age for appointment on deputation shall in no case exceed 56 years on the last date of submission of application in C-DAC. If you are interested and found yourself eligible for Scientist Posts,. click on the apply online link given below. Then, find the appropriate option and fill up the form. You can apply online from 23 May 2025 to 23 Jun 2025 Open the official website www.cdac.in Find the Scientist Posts Job Notification in the “Recruitment / Career / Advertising Menu” and click on it. Download the official notification from the link provided at the end. Read the Full Notification. carefully and check your eligibility criteria. Visit the Online Official Online Application / Registration link below. Fill in the required details correctly without any mistakes. Upload all required documents in the format and size mentioned in the notification. Finally, after verifying that the registered details are correct, then submit. Next, if Centre for Development of Advanced Computing (CDAC) requires an application fee, make the payment as per the notification mode. Otherwise, go to the next step. Notification link Click below https://careers.cdac.in/advt-details/CORP-952025-DCH51 Apply link https://www.gulfjobnew.com/2025/05/c-dac-recruitment-for-scientist-posts.html

MALLU CAREER POINT
6/18/2025, 2:28:12 AM

സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ വഴി നിരവധി ജോലി അവസരങ്ങൾ സിലക്‌ഷൻ പോസ്റ്റ്: 2423 ഒഴിവ് കേന്ദ്ര സർവീസിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (SSC) അപേക്ഷ ക്ഷണിച്ചു. സിലക്‌ഷൻ പോസ്റ്റ് തസ്തികകളാണ്. വിവിധ എസ്‌എസ്‌സി റീജനുകളിലായി 2423 ഒഴിവുണ്ട്. കേരള–കർണാടക റീജനിൽ 138 ഒഴിവ്. ജൂൺ 23 നകം ഓൺലൈനായി അപേക്ഷിക്കണം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം ലഭിക്കുക. യോഗ്യത: എസ്‌എസ്‌എൽസി/പ്ലസ്ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/അംഗപരിമിതർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ജൂൺ 24 വരെ ഓൺലൈനായി ഫീസടയ്ക്കാം. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷിക്കേണ്ട വിധം: mySSC മൊബൈൽ ആപ് വഴിയോ https://ssc.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XIII/ 2025/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം. കേരള–കർണാടക റീജനിൽ ഒഴിവുള്ള തസ്തികകൾ യോഗ്യത–ബിരുദം: ഇൻസ്ട്രക്ടർ (ട്രെയിനിങ്), ടെക്നിക്കൽ ഓഫിസർ (സ്റ്റോറേജ് ആൻഡ് റിസർച്), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, സീനിയർ കംപ്യൂട്ടർ, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിനിസ്ട്രേഷൻ), ടെക്നിക്കൽ അസിസ്റ്റന്റ്, ഗേൾ കേഡ‍റ്റ് ഇൻസ്ട്രക്ടർ, സീനിയർ ആർട്ടിസ്റ്റ്, സ്റ്റെനോഗ്രഫർ, കംപ്യൂട്ടർ പ്രോഗ്രാമർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്നിക്കൽ), അപ്പർ ഡിവിഷൻ ക്ലാർക്ക്, കോർട്ട് മാസ്റ്റർ, സബ് എഡിറ്റർ (ഹിന്ദി), സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ∙യോഗ്യത–പ്ലസ് ടു: ഫീൽഡ് മാൻ, നാവിഗേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ സൂപ്രണ്ട്, കുക്ക്, അസി. സ്റ്റോർ കീപ്പർ, ലബോറട്ടറി അസിസ്റ്റന്റ് ∙യോഗ്യത–പത്താം ക്ലാസ്: ടെക്നിക്കൽ അറ്റൻഡന്റ്, ഫീൽഡ് അസിസ്റ്റന്റ്, ഡ്രൈവർ കം മെക്കാനിക് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211). റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, 'E' Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034. www.ssckkr.kar.nic.in

MALLU CAREER POINT
6/17/2025, 2:31:16 AM

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ അവസരം. സ്വന്തമായി ബ്രോയിലര്‍ ഫാം ഷെഡ് ഉള്ളവര്‍ക്കും ബ്രോയിലര്‍ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അംഗമാകാം. ഫാമുകളില്‍ 1000 മുതല്‍ 10,000 കോഴികളെ വളര്‍ത്താനുള്ള സ്ഥല സൗകര്യം ഉറപ്പാക്കണം. മികച്ചരീതിയില്‍ പരിപാലനം നടത്തിവരുന്നവര്‍ക്ക് 40 ദിവസം കൂടുമ്പോള്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം രൂപ വരെ വരുമാനത്തിനാണ് സാധ്യത. ജില്ലയില്‍ നിലവില്‍ 36 ഫാമുകളുണ്ട്. കഴിഞ്ഞ വര്‍ഷം 1.1 കോടി രൂപയാണ് കുടുംബശ്രീ വനിതകള്‍ക്ക് വളര്‍ത്തുകൂലിയിനത്തില്‍ ലഭിച്ചത്. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കമ്പനി നല്‍കും. വളര്‍ച്ചയെത്തി 45 ദിവസത്തിനുള്ളില്‍ കമ്പനി കുടുംബശ്രീയുടെ ഔട്ട്ലെറ്റുകള്‍ വഴി ഇറച്ചികോഴി വിപണനംനടത്തും. ഫാമുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസുകള്‍ വഴി അപേക്ഷിക്കാം. കുടുംബശ്രീയില്‍ നിന്ന് ഒന്നരലക്ഷം രൂപവരെ ലോണ്‍ അനുവദിക്കും

MALLU CAREER POINT
6/15/2025, 11:14:33 AM

*ഉയർന്ന ശമ്പളം* *കുറഞ്ഞ സമയം ജോലി*. ഗവണ്മെന്റ് അംഗീകരിച്ച ബിസിനസ് സ്ഥാപനമായ BRONEX GROUP നിർമ്മാണ കമ്പനിയിലേയ്ക്ക് യുവതി യുവാക്കൾക്കുള്ള തൊഴിൽ അവസരം © അസ്സിസ്റ്റ്‌ മാനേജർ © ഓഫീസ് സ്റ്റാഫ് © ഫാക്ടറി ഗോഡൗൺ © പാക്കിങ് © ഡെലിവറി & ഡിസ്ട്രിബൂഷൻ © ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ©അക്കൗണ്ടന്റ് ©ബിലിങ് സ്റ്റാഫ് ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം. *Qualification* - SSLC\ PLUSTWO. *Age* = 18 - 34 *Salary package* 18500 TO 28500 മുൻ പരിജയം ആവശ്യമില്ല Phone:*6282112866 Whatsapp - https://wa.me/+916282112866

Post image
👍 2
Image
MALLU CAREER POINT
6/17/2025, 2:31:23 AM

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ൽ ജോലി നേടാൻ അവസരം. ജൂനിയർ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 27 ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. Home kerala jobs ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ 43 minutes ago 1 Follow WhatsApp ChannelJoin Now ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ൽ ജോലി നേടാൻ അവസരം. ജൂനിയർ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 27 ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.  ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ഒഴിവുവകൾ 1) ജൂനിയർ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്). 2) സെക്രട്ടറി 3) അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്) 4) ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്) 5) ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) യോഗ്യത വിവരങ്ങൾ 1)ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്) മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.  2) അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്) മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത. കൂടെ 3 വർഷത്തെ പ്രവൃത്തി പരിചയം.  3) ജുനീയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) ഇന്റർ സിഎ/ ഇന്റർ സിഎംഎ + ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്).എംഎസ് സി (കെമിസ്ട്രി), ഓർഗാനിക്/ ഫിസിക്കൽ/ ഇൻഓർഗാനിക്/ അനലറ്റിക്കൽ കെമിസ്ട്രിയിൽ സ്‌പെഷ്യലൈസേഷൻ. 3 വർഷത്തെ പ്രവൃത്തി പരിചയം. 4) സെക്രട്ടറി പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക Notification link👇🏻 https://www.bharatpetroleum.in/careers/job-openings.aspx

MALLU CAREER POINT
6/18/2025, 2:28:33 AM

സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു രാജ്യത്ത് സിവില്‍ ഡിഫന്‍സിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ആലപ്പുഴ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ദുരന്തമുഖത്തും സന്നദ്ധ പ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന് മുകളില്‍ പ്രായമുളളവർക്ക് ഇതിലേക്കായി രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഗ്‌നിരക്ഷാ വകുപ്പ് ഏഴു ദിവസത്തെ പരിശീലനം നല്‍കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവയും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സില്‍ അംഗമാകാവുന്നതാണ്. ഇവർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുക.അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോര്‍ട്ടല്‍ മുഖേനയോ CD warr-iors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരും, ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ മുന്‍സൈനികരും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0477 2251211

MALLU CAREER POINT
6/18/2025, 2:28:23 AM

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ട്രാൻസ്‌ലേറ്റർ അവസരങ്ങൾ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ, സബ് ഇൻസ്പെക്ടർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 437 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ജൂൺ 26നകം ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 12ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ–1) നടക്കും. യോഗ്യത വിവരങ്ങൾ 1.എ) ഇംഗ്ലിഷ്/ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമായിരിക്കണം. അല്ലെങ്കിൽ പരീക്ഷാമാധ്യമമായിരിക്കണം. അല്ലെങ്കിൽ ബി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ പരീക്ഷാമാധ്യമമായിരിക്കണം. അല്ലെങ്കിൽ സി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി/ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും ഒരെണ്ണം പരീക്ഷാമാധ്യമമോ മറ്റൊന്നു കംപൽസറി/ഇലക്‌ടീവ് വിഷയമോ ആയിരിക്കണം. 2.ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപറഞ്ഞ രീതിയിൽ) സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർക്കു 3 വർഷത്തെയും ജൂനിയർ ട്രാൻസ്‌ലേറ്റർക്കും സബ് ഇൻസ്പെക്ടർക്കും 2 വർഷത്തെയും പരിചയം. പ്രായപരിധി: 18–30 (2025 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും). എസ്‌സി, എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും ഇളവ്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ. ശമ്പളം: ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ: 35,400–1,12,400, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ, സബ് ഇൻസ്പെക്ടർ: 44,900–1,42,400 അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, ‌രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ–1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ, രണ്ടാം ഘട്ടം (പേപ്പർ–2) വിവരണാത്മക പരീക്ഷ. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (ബ്രാക്കറ്റിൽ കോഡ്): കോഴിക്കോട് (9206) തിരുവനന്തപുരം (9211),എറണാകുളം (9213), കണ്ണൂർ (9202), കോട്ടയം (9205), കൊല്ലം (9210), തൃശൂർ (9212), (www.ssckkr.kar.nic.in) mySSC മൊബൈൽ ആപ് വഴിയോ https://ssc.gov.in വെബ്‌സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in.

MALLU CAREER POINT
6/16/2025, 4:27:04 AM

+2 പാസ്സ് ആയവർക്ക് ഉടൻ ജോലി എല്ലാ ജില്ലയിലും ഒഴിവുകൾ താമസം ഭക്ഷണം സൗജന്യം സാലറി -25000 ഫോൺ - 9744850267 വാട്സാപ്പ് -https://wa.me/+919744850267

MALLU CAREER POINT
6/14/2025, 12:58:21 PM

POPULAR INDIA യിൽ തൊഴിൽ അവസരം പുതിയതായി ഓപ്പൺ ചെയ്ത Branch Office കളിൽ ജോലിക്കാരെ ആവശ്യമുണ്ട്. 18 നും 29 നും ഇടക്ക് പ്രയമുള്ള ഏത് യോഗ്യത യുള്ളവർക്കും അപേക്ഷിക്കാം. എല്ലാ ജില്ലകളിലും നിയമനം ഉണ്ടായിരിക്കും. പരിശീലനത്തിനു ശേഷം സാലറി : 15000 to 35000 വരെ ESI ഉണ്ടായിരിക്കുന്നതാണ്. താമസം,ഭക്ഷണം സൗജന്യം. മുൻ പരിചയം ആവശ്യമില്ല. മുൻ പരിചയം ഇല്ലാത്തവർക്ക് ഇൻസെന്റീവ് നൽകിക്കൊണ്ട് 90 ദിവസത്തെ പരിശീലനം നൽകുന്നതാണ്. ഒഴിവുകൾ: ----------------- ഓഫീസ് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ഡിസ്ട്രിബ്യൂഷൻ ഫാക്ടറി സ്റ്റാഫ് ഫീൽഡ് സ്റ്റാഫ്‌ Whatsapp - https://wa.me/+919539500384 Call/Whatsapp : 9539500384

Link copied to clipboard!