KCYM JOB VACANCIES
February 1, 2025 at 11:48 AM
*വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച്ച 10 ന്* പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നടത്തുന്നതിനും, തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്കും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത ( വെറ്ററിനറി സയന്‍സില്‍ ബിരുദ്ധധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന) വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് കൂടിക്കാഴ്ച്ച ഫെബ്രുവരി 10 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ നടക്കും. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്ക് ഡോക്ടര്‍മാരുടെ നിയമന കാലാവധി 89 ദിവസം ആയിരിക്കും. താല്‍ക്കാലിക നിയമനങ്ങള്‍ക്ക് ബാധകമായ എല്ലാ സര്‍ക്കാര്‍ വ്യവസ്ഥകളിലെ നിബന്ധനകളും ഈ നിയമനത്തിന് ബാധകമാണ്. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം എത്തണം. തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കൂടിക്കാഴ്ചക്കായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡബ്ല്യു. വി. എസ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.ഹോണറേറിയം 44,020 രൂപ. രാത്രികാല മൃഗചികിത്സാ സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കില്‍ നിശ്ചയിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറുവരെ ജോലി ചെയ്യേണ്ടതും ആവശ്യാനുസരണം കര്‍ഷകരുടെ വീടുകളില്‍ സേവനം ചെയ്യണം. തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം 5.00 മണി വരെയും സേവനം ചെയ്യണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. *cyber samaritans job vacancies* KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a

Comments