Arogyakeralam
January 20, 2025 at 11:32 AM
https://www.facebook.com/share/1B6ZHMNZYe/?mibextid=wwXIfr
*അശ്വമേധം* *6.0*
സംസ്ഥാന ആരോഗ്യവകുപ്പ് ദേശീയ കുഷ്ഠരോഗവിരുദ്ധ ദിനമായ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ "അശ്വമേധം 6.0" എന്ന പേരിൽ കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടി നടത്തുകയാണ്.
തൊലിപ്പുറത്തു കാണപ്പെടുന്ന സ്പർശനശേഷി കുറഞ്ഞ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യം, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം.
നിങ്ങളുടെ ശരീരത്തിൽ ഇത്തരം പാടുകളുണ്ടോ എന്ന് സ്വയം പരിശോധിക്കുക.
പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ഈ ക്യാമ്പയിൻ കാലയളവിൽ നിങ്ങളുടെ വീടുകളിലെത്തുമ്പോൾ അവരുമായി സഹകരിക്കുക.
എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും മടി കൂടാതെ ചികിത്സിക്കുകയും ചെയ്യുക.
കുഷ്ഠരോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
ആരംഭത്തിലേ കണ്ടെത്തിയാൽ വൈകല്യങ്ങൾ തടയാനും രോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയും.
👍
❤️
20