Arogyakeralam
January 27, 2025 at 10:18 AM
മലബാര്‍ കാന്‍സര്‍ സെന്ററില്‍ 97.65 കോടി രൂപയുടെ പുതിയ ട്രീറ്റ്‌മെന്റ് & അക്കാദമിക് ബ്ലോക്ക് ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. കെട്ടിടം വളരെ മനോഹരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന ആരോഗ്യ മേഖലയിലെ ഏറ്റവും ബൃഹത്തായ പദ്ധതികളിലൊന്നാണിത്. ഇത്കൂടാതെ നവീകരിച്ച ലാബുകള്‍, ബ്ലഡ് ബാങ്ക്, ഓപ്പറേഷന്‍ തിയേറ്ററുകള്‍, അനുബന്ധ സൗകര്യങ്ങള്‍, റോബോട്ടിക് സര്‍ജറി സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇന്നോവേഷന്‍ ഇന്‍കുബേഷന്‍ നെസ്റ്റ്, ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലെസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം തുടങ്ങിയവയും ഉദ്ഘാടനം ചെയ്തു. ആകെ 130 കോടിയോളം രൂപയുടെ പദ്ധതികളാണിവ.
👍 9

Comments