KERALA POLICE
February 2, 2025 at 01:23 PM
പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ആണെകിൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും.
ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ്സ്‌വേർഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് അഭികാമ്യം.
👍
❤️
🙏
😮
😢
109