CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
February 13, 2025 at 11:08 AM
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷ പ്രിയയുടെ കുടുംബവും തമ്മിൽ തീർക്കേണ്ടേ വിഷയമാണെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി പൊതുസമൂഹത്തിൽ നിന്നടക്കം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുകയും സാധ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുകയാണ് സർക്കാർ നയമെന്നും മന്ത്രി മറപടിയായി പറഞ്ഞുവെങ്കിലും പ്രായോഗികതലത്തിൽ അത് നടപ്പാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നിമിഷ പ്രിയയുടെ കേസിൽ ഇരുകുടുംബങ്ങളും തമ്മിലാണ് തീർപ്പുണ്ടാക്കേണ്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിമിഷപ്രിയയെ പൂർണ്ണമായും കൈയൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. നിമിഷപ്രിയയുടെ ദയാഹർജി ഉറപ്പാക്കാൻ സാധ്യമായ എല്ലാ വഴികളു തേടുമെന്ന് 2022 ഏപ്രിൽ 27ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ.ജോൺ ബ്രിട്ടാസ് എംപിയ്ക്ക് അയച്ച മറുപടി കത്തിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണ് വിദേശകാര്യ സഹമന്ത്രി ഇന്ന് രാജ്യസഭയിൽ നടത്തിയത്. നിമിഷപ്രിയയുടെ മോചനം പൂർണമായും ആ കുടുംബത്തിന്റെ ഉത്തരവാദിത്വം എന്ന നിലാപാടാണ് മന്ത്രി സ്വീകരിച്ചത്. കേന്ദ്ര സർക്കാർ മധ്യസ്ഥതയിൽ മോചന ദ്രവ്യം സംബന്ധിച്ച ചർച്ചകൾ കൈകാര്യം ചെയ്യൽ, ഇറാൻ പോലുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള സ. ജോൺ ബ്രിട്ടാസിന്റെ അനുബന്ധ ചോദ്യങ്ങളിൽ നിന്നും കേന്ദ്ര മന്ത്രി ഒഴിഞ്ഞുമാറി.
👍 2

Comments