DYFI KERALA
January 28, 2025 at 03:51 PM
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡിസോൺ കലോത്സവ നഗരിയിൽ എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു നടപടി അത്യന്തം പ്രതിഷേധാർഹമാണ്.
തൃശ്ശൂർ മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനായി വിവിധ ക്യാമ്പസുകളിൽ നിന്ന് എത്തിയിട്ടുള്ള വിദ്യാർത്ഥികളെ കെഎസ്‌യു -എംഎസ്എഫ് സംഘവും സംഘാടകരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കലോത്സവത്തിന്റെ നടത്തിപ്പിൽ തുടക്കത്തിൽ തന്നെ വലിയ അപാകത ആണ് ഉണ്ടായത്. മത്സരങ്ങൾ കൃത്യസമയത്ത് നടക്കാതിരിക്കുകയും വിധി നിർണ്ണയങ്ങൾ പലതും വലിയ പരാതികൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇവ ചോദ്യം ചെയ്ത വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് കെഎസ്‌യു ഗുണ്ടാസംഘം അക്രമിച്ചു.
കേരളവർമ്മ കോളേജിലെ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയും മത്സരാർത്ഥികളും ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റു ചികിത്സയിൽ കഴിയുകയാണ്.
കലോത്സവ വേദികൾ ചോരക്കളമാക്കുന്ന സമീപനം കെഎസ്‌യു വർഷങ്ങളായി തുടരുന്നതാണ്.1992 ഫെബ്രുവരി 29ന് കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവവേദിയായ കുട്ടനെല്ലൂർ ഗവൺമെന്റ് ആർട്സ് കോളേജിലെ ബിരുദ വിദ്യാർഥിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കൊച്ചനിയനെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ ചരിത്രം കെഎസ്‌യുവിന് ഉണ്ട്.
കലോത്സവവേദികൾ കലാപഭൂമിയാക്കി സർഗാത്മക പ്രവർത്തനങ്ങളെ ചോരയിൽ മുക്കുകയാണ് കെഎസ്‌യു.
അക്രമം തുടർന്നാൽ വിദ്യാർഥികളെ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും. കെഎസ്‌യു തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുകയാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധിച്ചു.
👍
✊
😂
8