DYFI KERALA
22.5K subscribers
About DYFI KERALA
Official Page of Dyfi Kerala State committee
Similar Channels
Swipe to see more
Posts
ഡിവൈഎഫ്ഐ കൊല്ലം കുണ്ടറ ബ്ലോക്കിലെ കൊറ്റങ്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.

റാപ് ഉൾപ്പടെയുള്ള സംഗീത മേഖലയും അതിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും ജൂൺ ലക്കം യുവധാര മാസികയിൽ രശ്മി സതീഷ് എഴുതുന്നു.

രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ല : ഡിവൈഎഫ്ഐ കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനെ ആർഎസ്എസിന്റെ ചിഹ്നങ്ങളും, ബിംബങ്ങളും സ്ഥാപിച്ച് ആർഎസ്എസ് ശാഖയാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കം അപലപനീയം. ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ഇടമായി രാജ്ഭവനെ മാറ്റുന്നത് ജനാധിപത്യവിരുദ്ധവും, രാജ്ഭവനിൽ നടക്കുന്ന പൊതു പരിപാടികളിൽ ഇത്തരം ബിംബങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. സർക്കാർ അംഗീകരിച്ച പൊതു ബിംബങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉണ്ടാകാവൂ എന്ന കാര്യം മറന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആർഎസ്എസിനെ വെള്ളപൂശാൻ രാജ്ഭവനെ ഉപയോഗിക്കപ്പെടുന്നത് ഖേദകരമാണ്. കൃഷിവകുപ്പിന്റെ പരിപാടിയിലും, വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലും സമാനമായ രീതിയിൽ ഇടപെടാൻ രാജ്ഭവൻ ശ്രമിക്കുകയും ആർഎസ്എസ് ചിഹ്നങ്ങളും, ബിംബങ്ങളും ഉപയോഗിച്ച് രാജ്ഭവനിൽ നടക്കുന്ന പൊതുപരിപാടികളെ ആർഎസ്എസ് വത്കരിക്കാൻ ഗവർണർ ശ്രമം തുടരുകയാണ്. രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കുവാനുള്ള ഗവർണറുടെ നീക്കം കേരളം അനുവദിക്കുകയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ഡി വൈ എഫ് ഐ മുഖമാസിക യുവധാര വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന് കൊല്ലം ജില്ലയിൽ തുടക്കമായി. കവി കുരീപ്പുഴ ശ്രീകുമാറിനെ ആദ്യ വരിക്കാരനാക്കി പ്രവർത്തനോദ്‌ഘാടനം നടന്നു.
