DYFI KERALA
February 3, 2025 at 01:49 PM
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഉന്നതകുല ജാതർ ആദിവാസിക്ഷേമ മന്ത്രിയാകണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകൾ ചാതുർവർണ്യത്തിന്റെ പ്രേതം പിടികൂടിയ മനുവാദിയുടെ ജല്പനവും ആധുനിക സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.
സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ രാഷ്ട്രീയ ആശയമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നാവിലൂടെ പുറത്തു വന്നിരിക്കുന്നത്.
`ട്രൈബൽ വകുപ്പിന്റെ മന്ത്രിയാകണം എന്നത് ഉന്നതകുലജാതനായ തന്റെ ആഗ്രഹമായിരുന്നു. അക്കാര്യം മോദിയോട് പറഞ്ഞിരുന്നു. ഗോത്രവിഭാഗക്കാരുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കട്ടെ. അപ്പോൾ വലിയ മാറ്റങ്ങളുണ്ടാകും. പക്ഷെ നമ്മുടെ നാട്ടിൽ ചില ചിട്ടവട്ടങ്ങളുണ്ട് . ഗോത്രവർഗത്തിൽ നിന്നുള്ളവർക്ക് മാത്രമേ ആ വകുപ്പ് കിട്ടുകയുള്ളൂ' എന്നാണ് സുരേഷ് ഗോപി ഡൽഹിയിലെ ബിജെപി പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചത്.
വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉന്നതിയിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം മാനസികാവസ്ഥയും അധമമായ രാഷ്ട്രീയ ബോധവും പേറി നടക്കുന്ന ഒരാൾ കേരളത്തെ പ്രതിനിധീകരിക്കുന്നത് മലയാളികൾക്കാകെ
അപമാനമാണ്.
സംഘപരിവാറിന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം മനുഷ്യനെ തട്ടുതിരിച്ച് നിർത്തുന്ന അപരിഷ്കൃതമായ ആശയത്തിൽ നിലകൊള്ളുന്നതും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി പദവിയിൽ തുടരാൻ യാതൊരു യോഗ്യതയുമില്ല.
മലയാളികളെ ആകെ ലജ്ജിപ്പിക്കുന്ന സുരേഷ് ഗോപി
കേരളീയ സമൂഹത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
👍
7