DYFI KERALA
February 5, 2025 at 07:32 AM
പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. വിവിധ പദ്ധതികളുടെ പേരില്‍ ഇടുക്കി സ്വദേശി അനന്തു കൃഷ്ണൻ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും പറഞ്ഞിരുന്നു. അതിനു പുറമേ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വാഗ്ദാനം ചെയ്തു സംസ്ഥാന വ്യാപകമായി വലിയ തട്ടിപ്പാണ് നടത്തിയത്. ആട് തേക്ക് മാഞ്ചിയം മുതൽ വിവിധ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് വരെ മലയാളികളെ ഇങ്ങനെ വഞ്ചിക്കാൻ കഴിയുന്നത് ഗൗരവതരമായി കാണേണ്ട ഒരു സാമൂഹ്യ പ്രശ്നം തന്നെയാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
👍 ❤️ 11

Comments