PSC SREEJITH ACADEMY
January 25, 2025 at 02:00 AM
ശ്രേഷ്ഠഭാഷാ പദവി! 2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാ പദവി. ഭാഷയുടെ ചരിത്രം സാംസ്‌കാരികപരമായ പൈതൃകം എന്നിവയെല്ലാം പരിശോധിച്ചാണ് കേന്ദ്രസർക്കാർ ഓരോ ഭാഷയ്ക്കും ഈ പദവി നൽകുന്നത്. ഓരോ ഭാഷയിലെയും ആദ്യകാല ഗ്രന്ഥങ്ങളുടെ പൗരാണികത, ആയിരം വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങിയവയെല്ലാം പരിശോധന വിധേയമാക്കും. നിലവിൽ പതിനൊന്ന് ഭാഷകളാണ് രാജ്യത്ത് ശ്രേഷ്ഠഭാഷാ പദവിയിലുള്ളത്. ശ്രേഷ്ഠഭാഷാ പദവിയിലുള്ള ഭാഷയിൽ ഗവേഷണങ്ങൾക്കും കൂടുതൽ പഠനത്തിനും കേന്ദ്രസർക്കാരിൽ നിന്ന് കുടുതൽ സാമ്പത്തിക സഹായവും ലഭിക്കും. 2024 ഒക്ടോബർ 3 ന് പുതിയതായി 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ പദവി ലഭ്യമായി. 🔰 ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷകൾ! ❗തമിഴ് : 2004 ഒക്ടോബർ 12 ❗സംസ്‌കൃതം : 2005 നവംബർ 25 ❗തെലുങ്ക് : 2008 ഒക്ടോബർ 31 ❗കന്നഡ : 2008 ഒക്ടോബർ 31 ❗മലയാളം : 2013 ഓഗസ്റ്റ് 8 ❗ഒഡിയ : 2014 മാർച്ച് 1 ❗മറാത്തി : 2024 ഒക്ടോബർ 3 ❗പാലി : 2024 ഒക്ടോബർ 3 ❗പ്രാകൃത് : 2024 ഒക്ടോബർ 3 ❗അസമീസ് : 2024 ഒക്ടോബർ 3 ❗ബംഗാളി : 2024 ഒക്ടോബർ 3 Telegram Channel : https://t.me/PSC_SREEJITH_ACADEMY WhatsApp Channel : https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

Comments