JIPIN PRASAD
February 2, 2025 at 01:15 PM
പലർക്കും എന്താണ് income tax ന്റെ കാര്യത്തിൽ സംഭവിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.
അടുത്ത ആഴ്ച മിക്കവാറും 1960 ഇൽ വന്നിരുന്ന income tax act മാറ്റി direct tax കോഡ് കൊണ്ട് വരാൻ സാധ്യത ഉണ്ട്.. ഒരുപാടു ഇളവുകൾ ഉണ്ടായിരുന്ന 'old regime ' അനാകർഷകം ആക്കുക എന്നതാണ് കുറെ നാൾ ആയി സർക്കാർ ചെയ്യുന്നത്. പരമാവധി ആളുകളെ deductions ഇല്ലാത്ത 'new regime ' ലേക്ക് എത്തിക്കുക. ഇപ്പോൾ ഉള്ള 12 lakh വരെ tax ഇല്ല എന്ന തീരുമാനം new regime ഇൽ മാത്രമേ applicable ഉള്ളു എന്നതും ഇതിനോടൊപ്പം ഓർക്കുക.
ഇനി പരമാവധി ആളുകൾ new regime ഇൽ എത്തി കഴിഞ്ഞാൽ old regime എടുത്തു കളയും. പലപ്പോഴും old regime ഇൽ ആളുകൾ claim ചെയ്യുന്ന deductions ശെരി ആണോ എന്ന് ഉറപ്പിക്കാൻ ആകാത്തത് സർക്കാരിന് ഒരു തലവേദന ആയിരുന്നു.. ഇപ്പോൾ തന്നെ 70% മേൽ ആളുകൾ new regime ആണ്.. 12 lakh വരെ no tax ആക്കുമ്പോൾ ഈ കണക്കു 95% മേൽ പോകുകയും സർക്കാരിന് old regime വളരെ സിമ്പിൾ ആയി എടുത്തു കളയാനും കഴിയും.
ഈ വർഷം income tax പരിധി ഉയർത്തിയത് സ്വാഭാവികമായും സർക്കാരിന് നഷ്ടം ഉണ്ടാക്കും.. എന്നാൽ വരും വർഷങ്ങളിൽ സർക്കാർ ഇത് adjust ചെയ്യുക വിവിധ slab ഉകളിലെ income tax limit ഉയർത്തി കൊണ്ട് ആകും.
ഉദാഹരണത്തിന് 8 മുതൽ 12 ലക്ഷം വരെ ഉള്ള slab ഉകളിൽ ഇപ്പോൾ 10% tax ആണ് പറഞ്ഞിരിക്കുന്നത്.. അത് അടുത്ത വർഷങ്ങളിൽ 15 % വും ശേഷം 20% വും ആകാൻ സാധ്യത ഉണ്ട്. അത് പോലെ ഓരോ slab ലും ആ തരത്തിൽ വർധന ഉണ്ടാകാം. 20 ലക്ഷത്തിനു ഇപ്പോൾ ഉള്ള 25 % tax 30% ആയും 35% ആയും വരുന്ന വർഷങ്ങളിൽ കൂട്ടാം.
അതായതു അത്യന്തികം ആയി നോക്കിയാൽ ഇത് സർക്കാരിന് ലാഭം ആയെ വരു. മുൻ കാലങ്ങളിൽ വിവിധ deductions claim ചെയ്തിരുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാൻ ആകാത്ത അവസ്ഥയിൽ നിന്നും complete ആയി സർക്കാരിന്റെ കൈയ്യിൽ കാര്യങ്ങൾ എത്തുന്ന അവസ്ഥ ആണ് ഇത്..
👍
😮
❤️
😂
30