JIPIN PRASAD
February 3, 2025 at 03:56 AM
ലോകത്തുള്ള രാജ്യങ്ങളിലൊക്കെ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക താരിഫ് ഏർപ്പെടുത്തുന്നു എന്ന് കരുതുക.
അതിൽ ഭൂരിപക്ഷം രാജ്യങ്ങളും അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് തിരിച്ചും താരിഫ് ഏർപ്പെടുത്തും. (ഇന്ത്യയുടെ കാര്യം അറിയില്ല)
അമേരിക്കയല്ലാതെയുള്ള ലോകരാജ്യങ്ങൾ പരസ്പരം നടത്തുന്ന വ്യാപാരത്തിന് താരിഫൊന്നും ഏർപ്പെടുത്തുന്നുമില്ല!
എന്തായിരിക്കും ഇതിന്റെ ഫലം?
1. അമേരിക്ക ലോകവ്യാപാരത്തിൽ നിന്ന് പതിയെ ഒഴിവാക്കപ്പെടാൻ തുടങ്ങും.
2. ഡോളർ അല്ലാതെയുള്ള കറൻസികൾ ലോകവ്യാപാരത്തിന് കൂടുതൽ കൂടുതൽ ഉപയോഗിക്കപ്പെടും.
3. ഡോളർ റിസർവ് കറൻസി എന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നത് ഇപ്പോൾ വർഷാവർഷം കുറഞ്ഞുവരികയാണ്. പണ്ട് ലോകത്തെ 85% റിസർവ് കറൻസി ഡോളറായിരുന്നെങ്കിൽ ഇപ്പോൾ 58% ആണ്. ആ കുറയലിന്റെ തോത് വർദ്ധിക്കും...
4. ഡോളറിന്റെ മൂല്യവും സ്വീകാര്യതയുമായിരുന്നു ലോകം മുഴുവൻ സൈന്യത്തെ വിന്യസിക്കാൻ അമേരിക്കയ്ക്ക് ശക്തി നൽകിക്കൊണ്ടിരുന്ന ഒരു ഘടകം. അത് ഇല്ലാതാവുമ്പോൾ അമേരിക്ക പതിയെപ്പതിയെ ഒരു ലോകശക്തി അല്ലാതാവും...
5. നേറ്റോ സഖ്യരാജ്യങ്ങളെത്തന്നെയാണ് അമേരിക്ക കൂടുതൽ വെറുപ്പിച്ചുകൊണ്ടിരിക്കുന്നത്. കാനഡയും മെക്സിക്കോയും അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളാണ്. അടുത്ത സ്റ്റെപ്പായി യൂറോപ്യൻ യൂണിയനുമേലാവും താരിഫ് എന്ന് ട്രമ്പ് പറഞ്ഞിട്ടുണ്ട്. അതും സഖ്യരാഷ്ട്രങ്ങൾ. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലമാണ് ഗ്രീൻലാൻഡ്. അത് സ്വന്തമായി വേണമെന്നാണ് ഇപ്പോൾ വാശി പിടിച്ചുകൊണ്ടിരിക്കുന്നത്. താരിഫ് കൊണ്ടുണ്ടാവുന്ന നഷ്ടമൊന്നും പോരാഞ്ഞ് എല്ലാ നേറ്റോ രാജ്യങ്ങളും ജി ഡി പിയുടെ 5% വീതം സൈനികച്ചിലവിന് നീക്കിവയ്ക്കണം എന്നും പറയുന്നുണ്ട് ട്രമ്പ്. അമേരിക്കൻ സംരക്ഷണത്തിൻ കീഴിലുള്ള സമാധാനം അനുഭവിച്ച് 1% ഒക്കെ സൈനികച്ചിലവായി വകയിരുത്തിയിരുന്ന നേറ്റോ രാജ്യങ്ങളിൽ ചിലതിലെങ്കിലും 5% ചിലവാക്കാൻ തുടങ്ങിയാൽ ദാരിദ്ര്യം വർദ്ധിക്കും! ജനക്ഷേമ പദ്ധതികൾക്ക് പണമില്ലാതാവും.
ചില രാജ്യങ്ങളെങ്കിലും നേറ്റോ സഖ്യം ഉപേക്ഷിക്കുകയോ പുറത്തുനിൽക്കുന്നവ നേറ്റോയിൽ ചേരണമെന്നുള്ള താല്പര്യം ഉപേക്ഷിക്കുകയോ ചെയ്യും.
ട്രമ്പിന്റെ ഭരണം ലോകത്തിന് നല്ലതാണ് എന്ന് ഞാൻ കുറേ നാളായി പറയുന്നത് ഇതൊക്കെ നടക്കുമെന്ന പ്രതീക്ഷയിലാണ്...
കാത്തിരുന്ന് കാണാം...
#dollar_ajay
👍
❤️
😂
😮
34