District Collector Wayanad
January 21, 2025 at 02:18 AM
76 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ അവലോകന യോഗ൦ ചേർന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 26 ന് രാവിലെ ഒന്‍പതിന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. പരിപാടികൾ ഹരിതചട്ടം പാലിച്ച് സമുചിതമായി സംഘടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ജെ.ആര്‍.സി ഉള്‍പ്പെടെ 24 പ്ലറ്റൂണുകള്‍ പങ്കെടുക്കും. തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗോത്രനൃത്തം, സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം, ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്, തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്‌പെഷല്‍ സ്‌കൂള്‍, തോണിച്ചാന്‍ എമ്മാവൂസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് മേളവും നടക്കും. യോഗത്തില്‍ എ.ഡി.എം കെ. ദേവകി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
👍 ❤️ 🙏 🥰 12

Comments