District Collector Wayanad

24.9K subscribers

About District Collector Wayanad

Official WhatsApp channel of District Collector Wayanad

Similar Channels

Swipe to see more

Posts

District Collector Wayanad
5/11/2025, 6:42:26 AM

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് (WCC ) സംഘടിപ്പിച്ച ഛായാമുഖി' 2025 പ്രദർശന വിപണന മേള സന്ദർശിച്ചു. എല്ലാ സ്റ്റാളുകളും കാണുകയും സംരംഭകരുമായി ആശയവിനിമയം നടത്തുകയും മേളയിൽ പങ്കെടുത്തവരെ അഭിനന്ദിയ്ക്കുകയും ചെയ്തു. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ 2025 വർഷത്തെ ന്യൂസ് ലെറ്റർ മേളയിൽ വച്ച് പ്രകാശനം ചെയ്തു. വനിതാ സംരംഭകർക്ക്‌ മാത്രമായി WCC സംഘടിപ്പിയ്ക്കുന്ന പ്രദർശന വിപണന മേള ഛായാമുഖിയുടെ മൂന്നാമത്തെ എഡിഷനാണ് ഛായാമുഖി 2025. "ഛായാമുഖി" എന്ന പേര് എല്ലാ സ്ത്രീകളുടെയും പൂർത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്

❤️ 2
Video
District Collector Wayanad
5/11/2025, 4:05:42 AM

Grateful beyond words, This song dedicated to the collector during ente keralam is a tribute to our collective resilience and the unwavering bond we share. Thank you Wayanad, for the strength and love #wayanad #entekeralam

❤️ 👍 🙏 5
Video
District Collector Wayanad
5/14/2025, 4:26:56 PM

DC പരിഹാരം പദ്ധതി ഉദ്ഘാടനം നടത്തി. കളക്ടറേറ്റിൽ വരാതെ പൊതുജനങ്ങൾക്ക് തങ്ങളുടെ വിവിധ പരാതികൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കുവാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി - "DC പരിഹാരം"- പദ്ധതിയുടെ ഉദ്ഘാടനം ബഹു.ജില്ലാ കലക്ടറുടെ ചേമ്പറിൽ വച്ച് നടന്നു. പൊതുജനങ്ങൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓൺലൈൻ അപേക്ഷാ സമർപ്പിക്കുവാനും തൽസ്ഥിതി അറിയുവാനും സാധ്യമാണ്. ജില്ലാ കലക്ടർ പരാതി പരിഹാരത്തിനായി നേരിട്ട് നിരീക്ഷണം നടത്തുകയും നടപടികൾക്കായി അതാത് വകുപ്പുകളിലേയ്ക്ക് അപേക്ഷ കൈമാറി ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.ജില്ലാ കലക്ടറുടെ പൊതു ജന പരാതി പരിഹാര സെൽ, ഐ.ടി.സെൽ,റവന്യൂ വകുപ്പ്, എൻ.ഐ.സി., അക്ഷയ , ഐ ടി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾ അവരുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളിൽ കയറിയിറങ്ങാതെ പരാതികൾ തീർപ്പുണ്ടാക്കാൻ സഹായകരമാകുംവിധമാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലാ വികസന സമിതിയുടെ അവലോകനയോഗത്തിന് മുന്നോടിയായുള്ള പ്രീ-ഡി ഡി സി യോഗത്തിൽ അപേക്ഷകളുടെ വിലയിരുത്തൽ നടത്തും

Post image
👍 ❤️ 👎 😂 11
Image
District Collector Wayanad
5/11/2025, 7:28:03 AM

'എന്റെ കേരളം' ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ തെരഞ്ഞെടുപ്പ് ബോധവൽക്കരണം

👍 ❤️ 3
Video
District Collector Wayanad
5/10/2025, 4:11:02 AM

രത്നത്തിളക്കമുള്ള വിജയം ദുരന്തത്തെയും പ്രതിസന്ധികളെയും മനക്കരുത്തും സ്ഥിരോത്സാഹവും കൊണ്ട്‌ അതിജയിച്ച പ്രിയപ്പെട്ട വെള്ളാർമ്മലയിലെ മക്കൾക്ക്‌ അഭിനന്ദനങ്ങൾ. നിങ്ങൾ നേടിയ വിജയത്തിന്റെ തിളക്കം ഒളിമങ്ങാതെ നിലനിൽക്കും എന്നാളും #TheWayanadModel #StrongerTogether #RebuildingLives #CollectorWayanad

Post image
❤️ 👍 👏 🫂 18
Image
District Collector Wayanad
5/11/2025, 8:06:39 AM

2023 ലെ സിഎസ്ആർ കോൺക്ലേവ് ന്റെ ഫലമായി വയനാട് ജില്ലയ്ക്ക് ലഭിച്ച നേട്ടങ്ങൾ #TheWayanadModel

❤️ 👍 😂 8
Video
District Collector Wayanad
5/16/2025, 4:57:13 PM

ഇന്ന് "ഗുഡ്മോർണിങ് കലക്ടർ" പരിപാടിയിൽ അതിഥികളായി പങ്കെടുത്തത് വയനാട് പനമരം ഗവൺമെൻറ് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. അവർ പ്രധാനപ്പെട്ട പല ചോദ്യങ്ങളോടെ മുന്നോട്ട് വന്നു. വിദ്യാർത്ഥികൾ ഉയർത്തിയ പ്രധാന ചോദ്യങ്ങളിൽ ഒന്ന് "ഗുഡ്മോർണിങ് കലക്ടർ" പോലൊരു പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമേകിയത് എന്താണ് എന്നതായിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാൻ, വിവിധ മേഖലയിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭരണഘടനയുടെയും ഭരണസംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്കുള്ള അവബോധം വർദ്ധിപ്പിക്കാൻ, അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാനും സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കാനുമാണ് ഈ പരിപാടിയുടെ ലക്ഷ്യം എന്ന് പറഞ്ഞു. ഇതിലൂടെ യുവതലമുറയിൽ പ്രത്യക്ഷ ജനാധിപത്യത്തിന്റെ ബോധം വർദ്ധിപ്പിക്കാനും അവരിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനുമാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികൾ അതിനോടൊപ്പം കലക്ടറുടെ പ്രവർത്തനങ്ങൾ, ഔദ്യോഗിക ജീവിതം, വ്യക്തിപരമായ പ്രചോദനങ്ങൾ എന്നിവയെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ചോദിക്കുകയും മനോഹരമായ സംവാദം നടക്കുകയും ചെയ്തു.

Post image
👍 ❤️ 🌧️ 🤍 15
Image
District Collector Wayanad
5/16/2025, 3:47:13 PM

ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരായ പുഞ്ചിരിമട്ടം, പുതിയവില്ലേജ് ഉന്നതി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ ഭൂമി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി 15-5-2025 ന് രാവിലെ 10 മണിക്ക് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിൽ ഊരുകൂട്ട യോഗം ചേർന്നു. കല്പറ്റയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വന്നു താമസിക്കുന്നതിനു പുഞ്ചിരിമട്ടം, പുതിയവില്ലേജ് ഉന്നതി നിവാസികൾക്ക് താല്പര്യം ഇല്ല എന്നും, തങ്ങൾക്ക് പുതിയവില്ലേജ് ഉന്നതിയോട് ചേർന്നുള്ള (വെസ്റ്റഡ് ഫോറെസ്റ്റ്)ഭൂമി അനുവദിക്കണമെന്നും, അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ഉന്നതിനിവാസികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ടി ഭൂമി വെസ്റ്റഡ് ഫോറസ്റ്റ് ആണെന്നും ആയത് പുനരധിവാസത്തിനായി വിട്ടു നൽകുന്നതിനു വനം വകുപ്പിന്റെ ഭാഗത്ത്‌ തടസ്സങ്ങളൊന്നും ഇല്ലായെന്നും ഉന്നതി നിവാസികൾക്ക് നിലവിൽ വനാവകാശ പ്രകാരം അനുവദിച്ച ഭൂമിയിൽ അവർക്ക് അനുവദിച്ചിട്ടുള്ള സാമൂഹിക വനാവകാശം മേലിലും നിലനിൽക്കുന്നതാണെന്നും മേപ്പാടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. ബിജുവും, ടി ഭൂമി സേഫ് സോണിൽ ഉൾപ്പെട്ട ഭൂമി ആണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗവും അറിയിച്ചതിനെ തുടർന്ന് ഭൂമി പരിശോധനയും നടത്തി

❤️ 👍 8
Video
District Collector Wayanad
5/10/2025, 5:21:47 AM

നൂറിൻ്റെ തിളക്കമുള്ള ആറ് വയനാട് പ്രതിസന്ധികളെ അതിജീവിച്ച് എസ് എസ് എൽ സി യിൽ ആറാം സ്ഥാനത്ത് #TheWayanadModel #StrongerTogether #RebuildingLives #sslc #result #CollectorWayanad

Post image
❤️ 👍 🥰 29
Image
District Collector Wayanad
5/10/2025, 3:36:16 AM

വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് കണ്ടെത്താന്‍ സിഎസ്ആര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകൾ, എന്‍ജിഒകള്‍, വികസന പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് വയനാട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സിഎസ്ആര്‍ കോണ്‍ക്ലേവ് 'വൈഫൈ- 25' ൽ (വയനാട് ഇനീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇമ്പാക്റ്റ്) അഞ്ചു കമ്പനികൾ അഞ്ചു പദ്ധതികൾക്കായി 70 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിന് പുറമെ മറ്റ് ഒൻപത് കമ്പനികൾ വിവിധ പദ്ധതികൾക്ക് ഫണ്ട് നൽകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, നൈപുണി, ഇൻക്ലൂസീവ് ഗ്രോത്ത്, പട്ടികവർഗ വികസനം, കൃഷി, വ്യവസായം & ഗ്രാമീണ സംരംഭകത്വം, സുരക്ഷിത വിനോദസഞ്ചാരവും അടിസ്ഥാനസൗകര്യ വികസനവും ഭക്ഷ്യസംസ്‌ക്കരണം, അംഗനവാടി, ഔഷധ സസ്യങ്ങൾ എന്നീ മേഖലകളിലാണ് അഞ്ചു കമ്പനികൾ 70 ലക്ഷം രൂപയുടെ ഫണ്ട് തരാമെന്ന് ഉറപ്പ് നൽകിയത്. സപ്ത റിസോർട്ടിൽ നടന്ന കോണ്‍ക്ലേവിൽ 65 കമ്പനികളിൽ നിന്നുള്ള 133 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധികൾക്ക് മുൻപാകെ 21 സർക്കാർ വകുപ്പുകൾ 23 കോടി രൂപയുടെ 56 പ്രൊജക്റ്റുകളാണ് അവതരിപ്പിച്ചത്

Post image
❤️ 👍 🙏 6
Image
Link copied to clipboard!