District Collector Wayanad
January 23, 2025 at 01:54 AM
ഗവ. ഐ. ടി. ഐ കല്പറ്റയിലെ മിടുക്കരായ വിദ്യാർത്ഥികളോടൊപ്പമുള്ള സജീവവും ക്രിയാത്മകവുമായ ചർച്ചകൾ മനോഹരമാക്കിയ സുദിനം… ഐ. ടി. ഐയിലെ കൗൺസലിങ് ടീച്ചറുടെ ആവശ്യകത, വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്കുണ്ടാവുന്ന യാത്രാ ബുദ്ധിമുട്ടുകൾ, മുണ്ടക്കൈ പുനരധിവാസം, ലഹരി ഉപയോഗം തടയുന്നതിനായുള്ള പദ്ധതികൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്, വിദേശ പഠനത്തിന് പോകുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകുന്നതിനായി ഹെല്പ് ഡെസ്ക് രൂപീകരിക്കുന്നത് സംബന്ധിച്ച് എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗുഡ്മോർണിങ് കളക്ടർ പ്രതിവാര പരിപാടിയിൽ സംവദിച്ചു.
👍 ❤️ 🙏 🤍 🥳 19

Comments