District Collector Wayanad
February 1, 2025 at 02:36 AM
കുഷ്ഠരോഗത്തെ നമ്മുടെ സമൂഹത്തിൽനിന്നും പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ അശ്വമേധം 6.0 എന്ന പേരിൽ ഒരു ഭവന സന്ദർശന ക്യാമ്പയിൻ നടത്തപ്പെടുകയാണ്. ഈ കാലയളവിൽ ആശമാരും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാരും നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയും കുഷ്ഠരോഗ സാധ്യതയുള്ള ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിൽ പാടുകൾ, ഉണങ്ങാത്ത വ്രണം, തടിപ്പ്, കൈകാലുകൾക്ക് പെരുപ്പ് അഥവാ മരവിപ്പ് എന്നിവ ഉണ്ടെങ്കിൽ അവ പരിശോധിച്ച് കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്താൻ എല്ലാവരും അവരോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
❤️
👍
🙏
🫶
18