District Collector Wayanad
February 8, 2025 at 03:34 AM
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട ലിസ്റ്റിന് 07-02-2025 ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്ന ദുരന്ത ബാധിതർ, പാടികളിൽ താമസിച്ചിരുന്ന ദുരന്ത ബാധിതർ എന്നിവർക്ക് മറ്റ് എവിടെയും വീട് ഇല്ലായെങ്കിൽ ആണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുരന്ത മേഖലയിൽ (നോ ഗോ സോൺ) ഉൾപ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ടതായ വീടുകൾ മുതലായവ രണ്ടാംഘട്ട ലിസ്റ്റിൽ ഉൾപ്പെടുന്നതായിരിക്കും.
കരട് പട്ടികയിൽ നിന്നുള്ള 235 പേരും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ആകെ 7 പേരും അടക്കം മൊത്തം 242 പേരുടെ അന്തിമ ഒന്നാംഘട്ട പട്ടികയാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്.
അന്തിമ ലിസ്റ്റിൻമേൽ പരാതികളും ആക്ഷേപങ്ങളും ഉള്ള പക്ഷം ആയവ സർക്കാരിലെ ദുരന്ത നിവാരണ വകുപ്പിൽ സമർപ്പിക്കാവുന്നതാണ്.
ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസ യോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് പുനരധിവാസത്തിന് അർഹരാവുക. മറ്റ് എവിടെയെങ്കിലും വീട് ഉള്ള പക്ഷം വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരമായി അനുവദിക്കുന്നതായിരിക്കും.
👍
🙏
5