District Collector Wayanad
February 8, 2025 at 05:02 AM
ഗുഡ് മോണിങ്ങ് കളക്ടർ പ്രഭാത സംവാദ പരിപാടിയിൽ മുട്ടിൽ ഡബ്ളിയു. എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളായിരുന്നു അതിഥികൾ. ജില്ലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ വെല്ലുവിളികൾ പരിഹാരങ്ങൾ എന്നിവയെല്ലാം നിറഞ്ഞുനിന്ന സംവാദത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ മാതൃകാ പരമായിരുന്നു. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക്, മനുഷ്യ വന്യജീവി സംഘർഷം, ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിങ്ങനെയുള്ള ഇതര മേഖലകളിലെ പ്രശ്നങ്ങൾ കുട്ടികളുടെ ഭാഗത്ത് നിന്നും ചോദ്യങ്ങളായി വന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ ജനസംഖ്യയുള്ള വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുകയാണ്. സുൽത്താൻ ബത്തേരി മാതൃകയിൽ ഡ്രോപ് ഔട്ട് ഫ്രീ പദ്ധതി വയനാട് ആകെ വ്യാപിപ്പിക്കും. പട്ടിക വർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കും. മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കേണ്ടത് അനിവാര്യതയാണ്. ഇതിനായുള്ള മാർഗ്ഗരേഖകൾ സർക്കാർ തലത്തിൽ വിശദമായി തയ്യാറാക്കുന്നുണ്ട്. പദ്ധതിയുടെ നിർവ്വഹണം താമസിയാതെ കാര്യക്ഷമമായി തന്നെ നടക്കും. വയനാടിൻ്റെ സമഗ്രമായ പ്രശ്നങ്ങൾ സാധ്യതകൾ പ്രതീക്ഷകൾ എന്നിവയെല്ലാം ചർച്ചയിൽ നിറഞ്ഞ ഈ സംവാദവും വേറിട്ടതാണ്. ചോദ്യം ചോദിക്കുന്ന തലമുറകളിലാണ് പ്രതീക്ഷകൾ .
👍 ❤️ 🙏 😮 13

Comments