District Collector Wayanad
February 10, 2025 at 02:26 PM
മധുര പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അമിത അളവിനെപ്പറ്റി വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുന്നതിനായി ജില്ലാ ഭരണകൂടം, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലയൺസ് ഇൻ്റർ നാഷണൽ എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഷുഗർ ബോർഡ് പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 50 സ്കൂളുകളിൽ ശീതള പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയർന്ന അളവിനെ സംബന്ധിച്ച ഷുഗർ ബോർഡുകൾ സ്ഥാപിക്കും. ICMR പഠനമനുസരിച്ച് അമിതമായ മധുരത്തിൻ്റെ ഉപയോഗം മൂലം കുട്ടികളിൽ 8.1 % ഉം മുതിർന്നവരിൽ 23.6 % ഉം പ്രമേഹ രോഗികളാണ്. ഒരാൾക്ക് ദിവസം 25 g പഞ്ചസാരയാണ് ICMR ശുപാർശ ചെയ്യുന്നത്. എന്നാൽ വിപണിയിൽ ലഭ്യമായ മധുര പാനീയങ്ങളുടെ 300 ml ബോട്ടിൽ/ പാക്കറ്റിൽ 21 മുതൽ 42 g വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം കൽപ്പറ്റ SKMJ ഹയർ സെക്കൻ്ററി സ്കൂളിൽ നിർവഹിച്ചു.
ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ രേഷ്മ എം കെ, അഞ്ജു ജോർജ്, ലയൺസ് ക്ലബ് മുൻ ജില്ലാ ഗവർണർ പ്രൊഫ വർഗീസ് വൈദ്യൻ, ഭാരവാഹികളായ കെ കെ ശെൽവരാജ്, ജേക്കബ് വർക്കി, സ്കൂൾ പ്രിൻസിപ്പൽ സാവിയോ അഗസ്റ്റിൻ തുടങ്ങിയവർ സംബന്ധിച്ചു.
#collectorwayanad #wayanadwe
👍
9