NORKA ROOTS
January 25, 2025 at 12:25 PM
15-ാം ദേശീയ വോട്ടര്‍ ദിനത്തിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ തൈ്ക്കാട് നോര്‍ക്ക സെന്ററില്‍ ജീവനക്കാര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'വോട്ട് ചെയ്യുന്നതുപോലെ മറ്റൊന്നില്ല, ഞാന്‍ തീര്‍ച്ചയായും വോട്ട് ചെയ്യും.' എന്നതാണ് ഇത്തവണത്തെ പ്രമേയം. നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസുകളിലും എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകള്‍, ജില്ലാ സെല്ലുകള്‍ എന്നിവിടങ്ങളിലും ജീവനക്കാര്‍ പ്രതിജ്ഞ ചൊല്ലി. 1950-ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) നിലവില്‍ വന്നത്. ഇതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് 2011 മുതലാണ് ജനുവരി 25 ദേശീയ വോട്ടര്‍ ദിനമായി ആചരിച്ചുവരുന്നത്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുക്കാന്‍ യുവ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വോട്ടര്‍ ദിനാഘോഷം ലക്ഷ്യമിടുന്നു. നിലവില്‍ 21.7 കോടി യുവ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 99.1 കോടിയാണ് രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം.
👍 ❤️ 5

Comments