NORKA ROOTS

6.0K subscribers

About NORKA ROOTS

NORKA was set up by the Government of Kerala in 1996. NORKA has established a field agency - NORKA-ROOTS in 2002, is a registered Government company under Government of Kerala.

Similar Channels

Swipe to see more

Posts

NORKA ROOTS
6/21/2025, 3:53:12 AM

ഫ്രാന്‍സ് സര്‍ക്കാറിന്റെ ഭാഗമായ ദി ഫ്രെഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ഇന്ത്യ (ഐ.എഫ്.ഐ) ഡയറക്ടറും, വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിലെ ഇന്ത്യയിലെ ഫ്രാന്‍സിന്റെ ഉപദേഷ്ടാവുമായ ഗ്രെഗോർ ട്രൂമെൽ നോര്‍ക്ക റൂട്ട്സുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ഫ്രാന്‍സിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ നൈപുണ്യ മികവുളളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമായുളള തൊഴില്‍ റിക്രൂട്ട്മെന്റ് സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്തു. ആരോഗ്യ സാമൂഹിക കാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹിയുമായും നോര്‍ക്ക സംഘം വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.

Post image
👍 1
Image
NORKA ROOTS
6/20/2025, 6:56:55 AM

പത്തനംതിട്ട ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ 2025 ജൂണ്‍ 30 ന് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. കോഴഞ്ചേരി,മാരാമൺ, മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ 2025 ജൂൺ 25-നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപ്പെടുത്തിയുളളതാണ് ശില്പശാല.

Post image
👍 2
Image
NORKA ROOTS
6/21/2025, 4:16:09 PM

ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് മുഹമ്മദ് കച്ചക്കാരൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ഇൻഡിഗോ വിമാനത്തിൽ ഇന്ന് (21/06/2025) രാത്രി ‍11.50ഓടെ ഇവര്‍ കൊച്ചിയിലെത്തും.

Post image
👍 ❤️ 🙏 4
Image
NORKA ROOTS
6/21/2025, 12:24:31 PM

NORKA Roots, the authorised international recruitment agency under the Government of Kerala, is conducting a free recruitment drive in collaboration with NHS Wales, United Kingdom, offering promising opportunities for experienced doctors in select medical specialties. Applications are invited for positions under the International Senior Portfolio Pathway Doctors in Clinical Haematology, Psychiatry (General Adult and Old Age), and Oncology. Candidates applying for these roles, with an annual salary range of £96,990 to £107,155, must have completed at least twelve years of clinical experience after medical graduation, including a minimum of six years in the relevant specialty. PLAB is not required for these positions. Interested candidates should submit their detailed CV along with copies of qualification certificates and passport through the website www.nifl.norkaroots.org by June 30, 2025.

Post image
👍 3
Image
NORKA ROOTS
6/20/2025, 5:17:40 AM

അറിയിപ്പ്…. നോര്‍ക്ക എറണാകുളം സെന്ററില്‍ ജൂണ്‍ 23ന് അറ്റസ്‌റ്റേഷന്‍ ഇല്ല സാങ്കേതിക കാരണങ്ങളാല്‍ 2025 ജൂണ്‍ 23ന് നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.

Post image
Image
NORKA ROOTS
6/20/2025, 5:30:51 AM

ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരി​ഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്തംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. ഇതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്റോ സ്പെയ്സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചിഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.

Post image
Image
NORKA ROOTS
6/19/2025, 4:45:36 PM

ജര്‍മ്മനിയില്‍ വച്ച് ജൂണ്‍ ഒന്‍പതിന് മരണപ്പെട്ട പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ (23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ഡല്‍ഹിയിലെത്തിച്ച ഭൗതികശരീരം ജൂണ്‍ 19 ന് വൈകിട്ട് ഏഴുമണിയോടെയാണ് എയര്‍ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്. ഭൗതിക ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേയ്ക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി രശ്മി വിമാനത്താവളത്തിലെത്തി ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരചടങ്ങുകള്‍ നാളെ (ജൂണ്‍ 20 ന്) ഉച്ചയ്ക്ക് ഒരുമണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. 2024 മാര്‍ച്ചില്‍ ഉപരിപഠനത്തിനായാണ് ദേവപ്രസാദ് ജര്‍മ്മനിയിലേയ്ക്ക് പോയത്. കോയിക്കമണ്ണില്‍ പുത്തന്‍വീട് (ദേവരാഗം) കെപി. പ്രസാദിന്റെയും പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏകമകനാണ് ദേവപ്രസാദ്. ബോഹും റൂര്‍ യൂണിവേഴ്സിറ്റിയില്‍ ജിയോളജിയില്‍ മാസ്റേറഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

Post image
😢 🙏 4
Image
NORKA ROOTS
5/24/2025, 8:14:31 AM

പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ എന്നിവരും സന്നിഹിതരായിരുന്നു. ഹയര്‍സെക്കൻഡറി തലത്തില്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്.

Post image
❤️ 👍 8
Image
NORKA ROOTS
5/26/2025, 9:59:48 AM
👍 ❤️ 4
Video
NORKA ROOTS
5/23/2025, 10:42:28 AM

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഓഫീസര്‍മാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാൻജാ ബാർബറ വില്ലിംഗർ, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷന്‍ പ്രതിനിധികളുമായും പി. ശ്രീരാമകൃഷ്ണന്‍ സംസാരിച്ചു. സുരക്ഷിതമായ വിദേശ തൊഴില്‍ കുടിയേറ്റത്തിനായി രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് പുറമേ മറ്റ് മേഖലകളിലേയ്ക്കുളള ജര്‍മ്മന്‍ റിക്രൂട്ട്മെന്റിന്റെ സാധ്യതകളും ചര്‍ച്ചയായി. മെയ് 20 മുതല്‍ 23 വരെ കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളില്‍ 174 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും.

Post image
👍 ❤️ 10
Image
Link copied to clipboard!