NORKA ROOTS
January 28, 2025 at 05:17 AM
കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതു സംബന്ധിച്ച് യു.കെ (യുണൈറ്റഡ് കിംങ്ഡം) പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും യു.കെ യില്‍ നിന്നും നാവിഗോ ഡെപ്യൂട്ടി സിഇഒ മൈക്ക് റീവ്, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്-പ്രോജക്ട് ലീഡ് ജോളി കാഡിങ്ടൺ, എന്‍.എച്ച്.എസ് (സൈക്യാട്രി) പ്രതിനിധിയും മലയാളിയുമായ ഡോ.ജോജി കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു. സ്കോട്ട്ലാന്റ്, അയര്‍ലാന്റ് പ്രവിശ്യകളിലേയ്ക്കുളള റിക്രൂട്ട്മെന്റ് സാധ്യതകളും പരിശോധിച്ചു. നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച തൊഴില്‍ നൈപുണ്യമുളളവരാണന്ന് യു.കെ സംഘം വ്യക്തമാക്കി. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിനുളള സാല്‍പര്യവും പ്രതിനിധിസംഘം അറിയിച്ചു. കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് യു. കെ യില്‍ ആരോഗ്യമേഖലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചയില്‍ വിലയിരുത്തി.
👍
❤️
😢
10