NORKA ROOTS
January 28, 2025 at 01:29 PM
പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ജനുവരി 29 ന് പൂര്‍ത്തിയാകും.ജനുവരി 27 മുതല്‍ തിരുവനന്തപുരം ഗോകുലം ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അഭിമുഖങ്ങളില്‍ 18 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജര്‍മ്മനിയിലെ ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ കോട്ട്‌ബുസിലുളള മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍ തീമിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ, ഇന്റഗ്രേഷൻ ഓഫിസർ, നഴ്സിംഗ് അങ്കെ വെൻസ്കെ (Anke Wenske), ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ ഭാഗമായ സെൻട്രൽ ഫോറിന്‍ ആൻഡ് സ്പെഷലൈസ്ഡ് പ്ലേസ്മെന്റ് സർവീസ് പ്രതിനിധി മാർക്കസ് മത്തേസൻ എന്നിവര്‍ അഭിമുഖങ്ങള്‍ക്കു നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് ഉള്‍പ്പെടെയുളളവരും സംബന്ധിച്ചു.
👍
❤️
🙏
6