NORKA ROOTS
January 30, 2025 at 11:15 AM
ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠനാവസരം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു വിര്‍, സീനിയര്‍ ലക്ചറര്‍ റൊസെറ്റ ബിനു എന്നിവര്‍ ചര്‍ച്ച നടത്തി. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വിശ്വസ്തമായ സേവനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു. വ്യവസ്ഥാപിതവും വിശ്വസ്തവുമായ കുടിയേറ്റത്തിനെയാണ് നോര്‍ക്ക റൂട്ട്‌സ് പ്രോത്സാഹിപ്പിക്കുന്നത്. പ്രവാസി മലയാളികള്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ കാര്യങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും. ജോലി സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ക്കാണ് മലയാളി ഉദ്യോഗാര്‍ഥികള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
👍 4

Comments