NORKA ROOTS
February 1, 2025 at 06:58 AM
പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്നു ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാര്‍ത്ഥികള യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം എംപ്ലോയര്‍ തിരഞ്ഞെടുത്തു. മുന്‍പ് അഭിമുഖം നടത്തി ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും 18 വിദ്യാര്‍ത്ഥികളാണ് എംപ്ലോയര്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്നും ജര്‍മ്മന്‍ സംഘം പറഞ്ഞു. നോര്‍ക്ക സെന്ററിലെത്തിയ ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ, ഇന്റഗ്രേഷൻ ഓഫിസർ-നഴ്സിംഗ് അങ്കെ വെൻസ്കെ, ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ ഭാഗമായ സെൻട്രൽ ഫോറിന്‍ ആൻഡ് സ്പെഷലൈസ്ഡ് പ്ലേസ്മെന്റ് സർവീസ് പ്രതിനിധി മാർക്കസ് മത്തേസൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
👍 4

Comments