NORKA ROOTS
February 7, 2025 at 12:52 PM
തമിഴ്‌നാട്ടിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന എന്‍ആര്‍കെ മീറ്റ് ഫെബ്രുവരി 08 ന് വൈകിട്ട് 6.30 മുതല്‍ ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലിലെ ഹാളില്‍ നടക്കും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്‍ആര്‍കെ മീറ്റ് ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി മുഖ്യപ്രഭാഷണം നടത്തും. ചെന്നൈയിലെ എന്‍ആര്‍കെ ഡെവലപ്‌മെന്റ് ഓഫീസര്‍ അനു പി ചാക്കോ സ്വാഗതം ആശംസിക്കും. നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രധാന പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് സിഇഒ അജിത് കോളശേരി അവതരണം നടത്തും. ഗോകുലം ഗോപാലന്‍, എം.പി. പുരുഷോത്തമന്‍, എ.വി. അനൂപ്, വി.സി. പ്രവീണ്‍, ശിവദാസന്‍ പിള്ള എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസ നേരും. പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും എന്‍ആര്‍കെ മീറ്റ് ചര്‍ച്ച ചെയ്യും. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ രണ്ടു വീതം പ്രതിനിധികള്‍ ഉള്‍പ്പെടെ 100 ക്ഷണിതാക്കള്‍ എന്‍ആര്‍കെ മീറ്റില്‍ പങ്കെടുക്കും.
❤️ 1

Comments