NORKA ROOTS
February 8, 2025 at 04:30 AM
വര്‍ക്കല നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 2.21 കോടിയുടെ വായ്പകള്‍ക്ക് ശിപാര്‍ശ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും തിരുവനന്തപുരം വര്‍ക്കലയില്‍ സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (ഫെബ്രു 06 ന്) 22 സംരംഭകര്‍ക്കായി 2.21 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 89 പ്രവാസി സംരംഭകരില്‍ 14 പേര്‍ക്ക് മറ്റുബാങ്കുകളിലേയ്ക്കും 11 പേരോട് അവശ്യമായ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. വിഴിഞ്ഞം ഉള്‍പ്പെടെ കേരളത്തിലെ അടിസ്ഥാനസൗകര്യമേഖലയില്‍ സംഭവിക്കുന്ന വികസനപദ്ധതികള്‍ വലിയ സംരംഭക സാധ്യതകള്‍ക്കുകൂടിയാണ് വഴിതുറക്കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്കു സാധിക്കണം. ഇത് കേരളത്തിന്റെ പൊതുവികസനത്തിനും സഹായകരമാകുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയര്‍മാന്‍ ശ്രീ. കെ.എം ലാജി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു.
👍 1

Comments