NORKA ROOTS
February 8, 2025 at 05:41 AM
സംസ്ഥാനത്തുനിന്നും വിദേശത്തേയ്ക്കുള്‍പ്പെടെയുളള തൊഴില്‍ കുടിയേറ്റവും വിദ്യാര്‍ത്ഥി കുടിയേറ്റവും സുരക്ഷിതമാക്കുന്നതിനൊപ്പം തിരിച്ചെത്തുന്ന പ്രാവാസികളുടെ പുനരധിവാസമുള്‍പ്പെടെയുളള നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ബഹു.ധനമന്ത്രി ശ്രീ. കെ.എന്‍ ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നോര്‍ക്കയ്ക്കാകെ 150.81 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇത് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേയ്ക്കാള്‍ അധികമാണ്. പ്രവാസി പുനരധിവാസത്തിന് 77.50 കോടി രൂപയും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിക്ക് 25 കോടി രൂപയും ഉള്‍പ്പെടെയാണിത്.

Comments