RJ IYER HARICHANDHANAMADOM
February 12, 2025 at 02:09 AM
*_പഞ്ച ദേവതമാർ_*
*ഒരാളുടെ ജീവിതത്തിൽ 5 ദേവതമാർ ഉണ്ടാകും.*
*കുടുംബ ദേവത.*
*കുല ദേവത.*
*നക്ഷത്ര ദേവത.*
*ഉപാസന ദേവത.*
*ദേശ ദേവത.*
*_കുടുംബദേവത_*
*കുടുംബദേവത എന്നറിയപ്പെടുന്നത് നിങ്ങളുടെ അമ്മയുടെ പൂർവ്വികർ ആരാധിച്ചിരുന്ന ദേവതയും, അച്ഛന്റെ പൂർവ്വികർ ആരാധിച്ചിരുന്ന ദേവതയും ആണ്. ഇതിൽ അച്ഛന്റെ കുടുംബ ക്ഷേത്രത്തിനു കുറെ കൂടി പ്രാധാന്യം കാണുന്നു. നിങ്ങളെ സംരക്ഷിക്കാൻ ഏറ്റവും കഴിവുള്ളത് നിങ്ങളുടെ കുടുംബ ദേവതയക്ക് ആണ്. ലോകം മുഴുവൻ ചുറ്റി നടന്നാലും കുടുംബ ദേവത പ്രീതി പെടുന്നില്ലങ്കിൽ ഫലം ശൂന്യമാണ്.*
*_കുലദേവത_*
*കുല ദേവത, നിങ്ങൾ ജനിച്ച ഗോത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. ഏത് കുലത്തിലാണോ ജനിച്ചത് ആ കുലത്തിനു ഒരു രക്ഷാ ദേവതയോ, കുലഗുരുവോ ഉണ്ടാകും. അതാണ് കുലദേവത.*
*_നക്ഷത്രദേവത_*
*ഓരോ നക്ഷത്രത്തിലും ഓരോ ദേവതമാർ ഉണ്ടാകും.. നിങ്ങളുടെ കാല ദോഷങ്ങൾക്ക് നിങ്ങളുടെ നക്ഷത്രം വരുന്ന ദിനം ക്ഷേത്ര വഴിപാടുകൾ ചെയ്യുക.*
*_ഉപാസന ദേവത_*
*ഉപാസന ദേവത. ഒരാൾ തനിക്ക് ഇഷ്ടമുള്ള ഒരു ദേവതയെ പൂജിക്കാൻ തിരഞ്ഞെടുക്കുന്നു. ഉപാസന ദേവതയും, കുടുംബദേവതയും ഒരാൾ ആകുന്നത് വളരെ നല്ലത്.*
*_ദേശ ദേവത_*
*നിങ്ങൾ താമസിക്കുന്ന ദേശത്തു ഒരു ദേവത ഉണ്ടാകും. ഗ്രാമ ദേവത എന്നറിയപ്പെടുന്നത് ആ ദേവതയാണ്. ഗ്രാമത്തിൽ ഉണ്ടാകുന്ന ദുരിതങ്ങളിൽ നിന്നും ഈ ദേവത കാത്ത് രക്ഷിക്കുന്നു.*
*ഒരാൾക്ക് ഇപ്രകാരം അഞ്ച് ദേവതമാർ ഉണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യം കുടുംബദേവതയ്ക്കും, കുടുംബക്ഷേത്രത്തിനുമാണ്.*
*നിങ്ങളുടെ 90% പ്രശ്നങ്ങളും കുടുംബ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് പ്രാധാന്യം നിങ്ങളുടെ കുടുംബ ദേവതക്ക് ആയിരിക്കണം.*
*🚩🕉️🔯🪔🪔🔯🕉️🚩*
🙏
👍
❤️
🌹
48