RJ IYER HARICHANDHANAMADOM
18.5K subscribers
About RJ IYER HARICHANDHANAMADOM
മന:ശാന്തിയാണ് ജീവിത വിജയത്തിന് ആധാരം. ഭൗതിക സുഖങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും സ്വസ്ഥത ഇല്ലാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുതലുള്ള ഒരു സമൂഹമാണിത് ഈ ചാനലിൽ ജോയിൻ ചെയ്യുക. ചിന്താഗതിയിലെ പാളിച്ചകൾ നീക്കി ജീവിതത്തെ നമുക്കു മൂല്യമുള്ളതാക്കാം
Similar Channels
Swipe to see more
Posts
മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ പ്രധാനപ്പെട്ടതെല്ലാം അടങ്ങിയ ദശാവതാരങ്ങളേ കുറിച്ച് നമ്മള്‍ ഒന്ന് സ്മരിച്ചു കഴിഞ്ഞു. "മത്സ്യഃ കൂർമ്മോ വരാഹശ്ച നാരസിംഹശ്ച വാമനഃ രാമോ രാമശ്ച രാമശ്ച കൃഷ്ണഃ കൽക്കിർ ജനാർദ്ദനഃ" എന്നാല്‍ കേവലം അതില്‍ ഒതുങ്ങുന്നതാണോ ആ സര്‍വാത്മ ചൈതന്യം?? ശ്രീമാന്‍ നാരായണന്ടെ പൂര്‍ണ പുണ്യ അവതാരം ഭഗവാന്‍ ശ്രീകൃഷ്ണനാണ്. എന്നാല്‍ നാരായണന്‍ വിശ്വനിര്‍മ്മിതിയുടെ ദിവ്യലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ പലതവണ സ്വയം ഇറങ്ങി വന്നതായി ശ്രീമദ് ഭാഗവതത്തില്‍ പറയുന്നു.... അങ്ങിനെയുളള 24 അവതാരങ്ങളെക്കുറിച്ചു പ്രഥമ സ്കന്ധത്തിലെ തൃതീയ അധ്യായത്തില്‍ വര്‍ണ്ണിക്കുന്നത്... (പിന്നീട് പല ദിക്കിലും ഇത് കാണാം... ഉദാഹരണത്തിന് നാരായണ കവചോപദേശ സമയം...) "സനത്കുമാരന്മാര്‍" (പരമാര്‍ത്ഥബോധമാര്‍ജ്ജിച്ച 4 സഹോദരന്മാര്‍), ഭൂമിയെ രക്ഷിച്ചുപൊന്തിച്ച ദിവ്യനായ യജ്ഞ "വരാഹമൂര്‍ത്തി", നാരദന്‍ (ഭക്തിസൂത്രകര്‍ത്താവായ സന്യാസിവര്യന്‍), ദിവ്യ തപസ്സിന്റെ പ്രണേതാക്കളായ "നരനാരായണന്മാര്‍", ആദ്യത്തെ ഭൗതികശാസ്ത്രജ്ഞനായ "കപിലമുനി", ആത്മജ്ഞാനവിജ്ഞാനത്തിന്റെ ആദിവ്യാഖ്യാതാവായ "ദത്താത്രേയ" മഹര്‍ഷി, ശ്രേഷ്ടരായ പരമഹംസാചാര്യന്മാരില്‍ അഗ്രഗണ്യനായ "ഋഷഭദേവന്‍", ഭൂമിയെ ഫലപുഷ്പങ്ങള്‍കൊണ്ട് നിറച്ച "പൃഥു" മഹാരാജാവ്, ഭൂമിയെ പ്രളയത്തില്‍നിന്നും കരകയറ്റിയ "മത്സ്യാവതാരം", ദിവ്യാമൃതിന്റെ നിര്‍മ്മിതിക്കുസഹായിച്ച "കൂര്‍മ്മാവതാരം", ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ "ധന്വന്തരിമുനി", അസുരന്മാരില്‍നിന്നും അമൃതുരക്ഷിച്ചു ദേവകള്‍ക്കുനല്‍കിയ "മോഹിനി", ഹിരണ്യകശിപുവിനെ ഹിംസിച്ച "നരസിംഹാവതാരം", വടുവായി വന്ന് മഹാബലിക്ക് മോക്ഷം നല്‍കിയ "വാമനാവതാരം", ദുഷ്ടരാജാക്കന്‍മാരെ കൊന്ന് ധര്‍മ്മരക്ഷ നല്‍കിയ "പരശുരാമാവതാരം", വേദപുരാണേതിഹാസങ്ങളുടെ കര്‍ത്താവായ സാക്ഷാല്‍ "വേദവ്യാസഭഗവാന്‍", മര്യാദാപുരുഷോത്തമനായ "ശ്രീരാമചന്ദ്രന്‍", ധര്‍മ്മസംസ്ഥാപകരായ "ശ്രീകൃഷ്ണനും ബലരാമനും", ദിവ്യബോധോദയം കൈവരിച്ച "ബുദ്ധഭഗവാന്‍".... എന്നിവരും കലിയുഗാന്ത്യത്തില്‍ വരാന്‍ പോവുന്ന "കല്‍ക്കി"യും ഭഗവാന്റെ അവതാരങ്ങളത്രേ. ഇവരെക്കൂടാതെ അസംഖ്യം ഋഷിമുനിമാരും ഭഗവാന്റെ അവതാരങ്ങള്‍തന്നെ. ഇവയെല്ലാം ആ ദിവ്യ സത്തിന്റെ പ്രകാശകണികകള്‍ മാത്രമത്രെ.എന്നാല്‍ ശ്രീകൃഷ്ണനാകട്ടെ ആ പരമാത്മാവുതന്നെയാണ്. "അവതാരോ ഹ്യസംഖ്യേയോ ഹരേ: സത്ത്വനിധേര്‍ദ്വിജാ:! യഥാവിദാസിന: കുല്യാ സരസസ്സ്യു: സഹസ്രശ:" എന്ന് ശ്രീമദ് ഭാഗവതം.(1-3-26) അങ്ങനെയുള്ള ഒട്ടനവധി അവതാരങ്ങള്‍ എടുത്ത ആ പരാത്മതത്വത്തെ അറിയാന്‍ നമ്മുടെ ഈ കേവല മനുഷ്യജന്മം കൊണ്ട് സാധ്യമാണോ?? നമ്മുടെ പരിമിതികള്‍ വച്ച് നമുക്ക് ശ്രമിക്കാം
*🙏🏾ജപം ചെയ്യുന്നതിലൂടെ നമുക്ക് എന്താണ് ലഭിക്കുന്നത്?* നാമെല്ലാവരും സ്വയം ചോദിക്കുന്ന ചോദ്യമാണിത്... തിരുവണ്ണാമലൈ ശേഷാദ്രി സ്വാമികളുടെ ജീവിതത്തിലെ ഒരു ദിവസം... ജപം ചെയ്യുന്നതിലൂടെ നമുക്ക് എന്താണ് ലഭിച്ചത്? ശേഷാദ്രി സ്വാമികൾ പറയുന്നു -- എനിക്ക് ലഭിക്കുന്നത് പ്രധാനമല്ല. എനിക്ക് താൽപ്പര്യമില്ല. എനിക്ക് എന്താണ് ലഭിക്കുന്നതെന്ന് എന്നോട് ചോദിക്കൂ. ഞാൻ അത് ഘട്ടം ഘട്ടമായി വിശദീകരിക്കാം... നിങ്ങൾ ഒരു ദിവസം ഒരു മണിക്കൂർ ജപം ചെയ്താൽ, നിങ്ങളുടെ മനസ്സ് ശാന്തമാകും. നിങ്ങളുടെ കോപം കുറയും. ഇതിൽ കൂടുതൽ ചെയ്താൽ, നിങ്ങളുടെ കോപം പൂർണ്ണമായും ഇല്ലാതാകും... രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും ജപം ചെയ്താൽ, നിങ്ങളുടെ ചെവിയിൽ മനോഹരമായ സംഗീതം കേൾക്കും... നിങ്ങളുടെ ശരീരം ഒരു തൂവൽ പോലെ പ്രകാശിക്കും. രോഗങ്ങളും അപകടങ്ങളും ഉണ്ടാകില്ല. നിങ്ങൾ ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കും. നിങ്ങളുടെ നാവ് രുചിക്കായി അലയുകയില്ല. കുറഞ്ഞ ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ഹൃദയം ശക്തമാകും. രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറും ജപം ചെയ്താൽ, നിങ്ങളുടെ മുഖം മാറും. നിങ്ങളുടെ കാഴ്ചശക്തി മൂർച്ചയുള്ളതായിത്തീരും... നിങ്ങളുടെ ശരീരത്തിൽ നിന്ന് തേജസ്സ് പ്രസരിക്കും. നിങ്ങൾ പറയുന്ന വാക്കുകൾ ഫലപ്രദമാകും... എട്ട് മണിക്കൂർ ജപിച്ചാൽ, നിങ്ങൾ ഒരു മന്ത്രമായി മാറും. നിങ്ങൾ സ്വയം ഒരു മന്ത്രമായി മാറും. അതിനുശേഷം, സംഭവിക്കുന്നതെല്ലാം സന്തോഷത്തിന്റെ ഒരു കുതിച്ചുചാട്ടമാണ്... എന്ത് കണ്ടാലും നിങ്ങൾ സന്തോഷിക്കും. നിങ്ങൾക്ക് വിശക്കില്ല. നിങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല. നിങ്ങൾക്ക് ആരെയും തിരിച്ചറിയാൻ കഴിയില്ല. നിങ്ങളുടെ മനസ്സ് അതിന്റെ നിയന്ത്രണത്തിൽ നിന്ന് മുക്തമാകും, നിങ്ങൾ സ്വാമിയോട് അടുക്കും. അപ്പോൾ അത് നിങ്ങളെ അകറ്റും. കൂടുതൽ തീവ്രമായി ജപിച്ചാൽ, ആ ശക്തി ശേഖരിക്കപ്പെടും... നിങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല.. നിങ്ങൾ സ്വാമിക്ക് പൂർണ്ണമായും കീഴടങ്ങും. അപ്പോൾ നിങ്ങൾ ആവശ്യപ്പെടുന്നതെന്തും നിങ്ങൾക്ക് ലഭിക്കും. ' ഇതിൽ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഭഗവാൻ നിങ്ങൾക്ക് നൽകുന്നു അത് അവൻ നോക്കിക്കൊള്ളും. നിങ്ങളുടെ എല്ലാ വാക്കുകളും ദൈവത്തിന്റെ വാക്കുകളാണ്. നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവത്തിന്റെ പ്രവൃത്തികളാണ്... എട്ട് മണിക്കൂർ ജപിച്ചതിന്റെ അർത്ഥമെന്താണ്? നിങ്ങൾക്ക് എല്ലായ്‌പ്പോഴും ജപിക്കാൻ തോന്നും. എട്ട്, ഇരുപത്തിനാല് മണിക്കൂർ ജപങ്ങളും അങ്ങനെയാകും. അപ്പോൾ നിങ്ങൾ കൂടുതൽ തീവ്രമാകും.. മന്ത്ര ജപം പഠിക്കുന്നതിനെക്കുറിച്ചല്ല. ആരാധന പറയപ്പെടുന്നതിനെക്കുറിച്ചല്ല. ഉള്ളിൽ നിന്ന് ശ്വസിക്കണം. നിങ്ങൾ എഴുന്നേറ്റ് സ്വയം ആവേശഭരിതനായി അതിൽ വീഴണം. നിങ്ങൾ അത് ഒരു ആചാരമായി ചെയ്യുമ്പോഴോ പ്രതീക്ഷയോടെ ഇരിക്കുമ്പോഴോ പോലും, നിങ്ങൾ ചെയ്യുന്നതിന്റെ ശക്തി കുറയുന്നു.. ശ്വസനം പോലെ സ്വാഭാവികമായി മാറിയ പ്രവർത്തനമാണ് നിങ്ങളെ ഏറ്റവും ഉയർന്ന ആത്മീയ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നത്... 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രത്യേക അറിയിപ്പ് ജ്യോതിഷ വിഷയങ്ങളായ ജാതക - കവടി - പ്രശ്ന ചിന്തകൾ നടത്തി ഫലങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കുന്നതിന് 9496367702 എന്ന വാട്ട്സപ്പ് നമ്പരിലേക്ക് നിങ്ങളുടെ പേര് സ്ഥലം ഇവ ടൈപ്പ് ചെയ്ത് മെസേജ് അയക്കുകയാണ് വേണ്ടത്. നിങ്ങൾക്കുള്ള നിർദേശങ്ങളും ദക്ഷിണ വിവരങ്ങളും അഡ്മിൻ പറഞ്ഞു തരും🙏 ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പൂജാ തിരക്കുകൾ കാരണം തിടുക്കത്തിൽ ഉള്ള അപ്പോയ്ൻമെന്റുകൾ ലഭ്യമല്ല. നേരിട്ട് ഈ നമ്പരിൽ കോൾ ചെയ്താലും മറുപടി ലഭിക്കില്ല. ആചാര സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് ഉണ്ടെങ്കിൽ വാട്സപ്പിൽ വോയ്സ് മെസേജ് ആയോ എഴുതിയോ ഇടുക. മറുപടി നേരിട്ടോ ഈ ചാനലിൽ കൂടിയോ അല്ലെങ്കിൽ യൂടൂബ് ചാനലിലോ വഴി സൗജന്യമായി നൽകുന്നതാണ്. പേഴ്സണൽ കാര്യങ്ങൾ ഒരിക്കലും ഒരു ചാനലിലൂടെ യും പറയുന്നതല്ല ജ്യോതിഷ സംബന്ധമായ ഭാവി ഫല വിവരങ്ങൾക്ക് അപ്പോയ്ൻമെന്റ് നിർബ്ബന്ധമാണ് 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️ _*🪔ഓം നമോ നാരായണായ🌞*_ 🌷🌷🌷🌷🌷 _*ശ്രീ മഹാവിഷ്ണു കീർത്തനം*_ 🌹🎼🌹🎼🌹🎼 ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🌹🎼🌹🎼🌹🎼 വിഷ്ണുശതനാമസ്തോത്രം ഓം വാസുദേവം ഹൃഷീകേശം വാമനം ജലശായിനം ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീവക്ഷം ഗരുഡദ്ധ്വജം വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം അവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തിഭാജനം ഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം. വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകം ചക്രപാണിം ഗദാപാണിം ശംഖപാണിം നരോത്തമം. വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസനം ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദകേശ്വരം. രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം ഭവോദ്ഭവം ശ്രീപതിം ശ്രീധരം ശ്രീശം മംഗലം മംഗലായുധം. ദാമോദരം ദമോപേതം കേശവം കേശിസൂദനം വരേണ്യം വരദം വിഷ്ണും ആനന്ദം വസുദേവജം. ഹിരണ്യരേതസം ദീപ്തം പുരാണം പുരുഷോത്തമം സകലം നിഷ്കലം ശുദ്ധം നിർഗുണം ഗുണശാശ്വതം. ഹിരണ്യതനുസങ്കാശം സൂര്യായുതസമപ്രഭം മേഘശ്യാമം ചതുർബാഹും കുശലം കമലേക്ഷണം. ജ്യോതിരൂപമരൂപം ച സ്വരൂപം രൂപസംസ്ഥിതം സർവ്വജ്ഞം സർവ്വരൂപസ്ഥം സർവ്വേശം സർവ്വതോമുഖം. ജ്ഞാനം കൂടസ്ഥമചലം ജ്ഞാനദം പരമം പ്രഭും യോഗീശം യോഗനിഷ്ണാതം യോഗിനം യോഗരൂപിണം. ഈശ്വരം സർവ്വഭൂതാനാം വന്ദേ ഭൂതമയം പ്രഭും ഇതി നാമശതം ദിവ്യം വൈഷ്ണവം ഖലു പാപഹം. വ്യാസേന കഥിതം പൂർവ്വം സർവ്വപാപപ്രണാശനം യഃ പഠേത് പ്രാതരുത്ഥായ സ ഭവേദ് വൈഷ്ണവോ നരഃ സർവ്വപാപവിശുദ്ധാത്മാ വിഷ്ണുസായൂജ്യമാപ്നുയാത്. ഇതി വിഷ്ണുപുരാണേ വിഷ്ണുശതനാമസ്തോത്രം സമ്പൂർണ്ണം. 🎼🌹🎼🌹🎼🌹🎼 🔯🔯🔯🔯🔯🔯🔯🔯🔯🔯🔯 ©️©️©️©️©️©️©️©️©️©️©️©️©️ 🌟🐚🌟🐚🌟🐚🌟🐚🐚🌟🐚🌟🐚🌟🐚🌟🌟🐚🌟🐚🌟🐚🌟🐚 *ശ്രീഗുരുവായുപുരേശസുപ്രഭാതം* 🐚🌟🐚🌟🐚🌟🐚🌟🌟🐚🌟🐚🌟🐚🌟🐚🐚🌟🐚🌟🐚🌟🐚🌟 *ഉത്തിഷ്ഠ കൃഷ്ണ ഗുരുവായുപുരേശ ശൌരേ ഉത്തിഷ്ഠ ദേവ വസുദേവസുപുണ്യമൂര്‍തേ । ഉത്തിഷ്ഠ മാധവ ജനാര്‍ദന രാധികേശ ത്രൈലോക്യമേതദഖിലം കുരു മങ്ഗലാഢ്യം ॥ 1 ॥* *ശ്രീജാമദഗ്ന്യഭുവി സര്‍വജഗദ്ധിതാര്‍ഥേ ജീവേന മാരുതയുതേന കൃതപ്രതിഷ്ഠം । ഗുര്‍വാദിവായുപുരനാഥമനാഥനാഥം വാചാ നമാമി മനസാം വചസാമഗംയം* *॥ 2 ॥* *വിശ്വപ്രകാശ ഗുരുവായുകൃതപ്രതിഷ്ഠ ക്ഷേത്രജ്ഞരൂപ പരമേശ്വര വിശ്വബന്ധോ । ആനന്ദരൂപ ജഗതാം സ്ഥിതിസൃഷ്ടി ഹേതോ സ്വാത്മാനമേവ ഭഗവന്തമഭീഷ്ടവീമി* *॥ 3 ॥* *മായാഗൃഹീതവിധിവിഷ്ണുമഹേശരൂപ സൂത്രാത്മ വായുഗുരുഗേഹഗ വിശ്വരൂപ । വിശ്വോദ്ഭവപ്രലയകേലിഷുലോല ഭൂമന്‍ ബ്രഹ്മാത്മരൂപ ബഹുരൂപ നമോ നമസ്തേ* *॥ 4 ॥* *മായാമഹാജവനികാപിഹിതാത്മദൃഷ്ടിഃ വിശ്വോദ്ഭവ പ്രലയകേലിഷു ജാഗരൂകം । നിത്യപ്രബുദ്ധമപി ബോധയിതും പ്രവൃത്തഃ സൂര്യം തമോവൃതമവൈതി തമോഽന്ധദൃഷ്ടിഃ* *॥ 5 ॥* *നിദ്രാ ന തേഽസ്തി ജിതമായ സദാഽപ്രമേയ മായാപ്രപഞ്ചനവനാടകസൂത്രധാരിന്‍ । ലോകാനുസാരവിധായ നനു ബോധ്യസേ ത്വം വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 6 ॥* *ശ്രീവ്യാസനാരദസനന്ദസനത്കുമാര- ദുര്‍വാസഗര്‍ഗകപിലാദ്യഖിലാ മുനീന്ദ്രാഃ ।* *പ്രാപ്താ ഹരേ തവ പദാംബുജദര്‍ശനാര്‍ഥം* *വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 7 ॥* *പ്രത്യൂഷപൂജനരതാഃ കില പൂജകാസ്തേ പുഷ്പോപഹാരതുലസീദധിദുഗ്ധഹസ്താഃ । സംബോധയന്തി ഭഗവന്‍ ശ്രുതിസൂക്തപാഠൈഃ വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 8 ॥* *ഭക്താ ജനാഃ സുകദലീഫലശര്‍കരാദി ഹൈയങ്ഗവീനപൃഥുകാന്വിതലാജപൂപാന്‍ । തുഭ്യം നിവേദയിതുമദ്യ സമാഗതാസ്തേ വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 9 ॥* *വാതാദിരോഗപരിപീഡിതസര്‍വഗാത്രാഃ ദൂരാത്സമേത്യ സതതം ത്വയി ഭക്തിയുക്താഃ । കൃഷ്ണാച്യുതാഘഹരണാംബുജനാഭ വിഷ്ണോ *നാരായണാംബുജഭവാദിനിഷേവിതാങ്ഘ്രേ ।* *മാം പാഹി വാതപുരനാഥ* *സമീരയന്തി വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 10 ॥* *ദൂരാത്സമേത്യ മനുജാസ്തവ ചക്രതീര്‍ഥേ സ്നാത്വാ വിശുദ്ധഹൃദയാഃ ഫലപുഷ്പഹസ്താഃ । ത്വത്പുണ്യനാമഗണജാപരതാ ഭജന്തേ വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 11 ॥* *ത്വാം ദേവകീ ച വസുദേവസുതശ്ച നന്ദഃ സുപ്തപ്രബുദ്ധമിഹ ദുഗ്ധകരാ യശോദാ । *ത്വത്പ്രേമഭാരഭരിതാഃ പ്രതിപാലയന്തി വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 12 ॥* *മായാത്തദേഹ മധുസൂദന വിശ്വമൂര്‍തേ കായാത്തവാര്‍ചിതപദാംബുജ പുണ്യകീര്‍തേ । രാധാധരസ്ഥമധുലോലുപ രംയമൂര്‍തേ വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 13 ॥* *മീനാകൃതേ ശ്രുതിസമുദ്ധരണായ പൂര്‍വം കൂര്‍മാകൃതേ ഗിരിസമുദ്ധരണായ പശ്ചാത് । കോലാകൃതേ ക്ഷിതിസമുദ്ധരണായ ഭൂമന്‍ ഗോപാല സുന്ദര വിഭോ തവ സുപ്രഭാതം* *॥ 14 ॥* *ശ്രീനാരസിംഹ ദിതിജക്ഷയഹേതുഭൂത *പ്രഹ്ലാദരക്ഷക വിഭോ വടുവാമനാഖ്യ ।* *ശ്രീരാമ ഭാര്‍ഗവ ഹലായുധ കൃഷ്ണ കല്‍കിന്‍* *വാതാലയേശ്വര വിഭോ തവ സുപ്രഭാതം* *॥ 15 ॥* *ശ്രീകൃഷ്ണ വൃഷ്ണിവര യാദവ രാധികേശ ഗോവര്‍ധനോദ്ധരണ കംസവിനാശ ശൌരേ । ഗോപാല വേണുധര പാണ്ഡുസുതൈകബന്ധോ ശ്രീമാരുതാലയവിഭോ തവ സുപ്രഭാതം* *॥ 16 ॥* *കൃഷ്ണേതി വര്‍ണയുഗമത്ര സുകീര്‍തനേന ഭക്താസ്തരന്തി ഭവസിന്ധുമയത്നതോ ഹി । സത്യേവമേനമതിദീനമുപേക്ഷസേ കിം കൃഷ്ണാഖിലേശ്വര വിഭോ തവ സുപ്രഭാതം 17॥* *നിത്യം ച ഭാഗവതവാചനബദ്ധദീക്ഷാഃ ഭക്താഃ കഥാശ്രവണകൌതുകിനശ്ച ശൌരേ । ത്വത്സന്നിധാവനുമതിം കില തേഽര്‍ഥയന്തേ *വാതാലയേശ്വര സുജാഗരണം തവാസ്തു* * വിഭോ തവ സുപ്രഭാതം* *॥18 ॥* *ഭക്താന്‍ വിലോകയ ദൃശാ കരുണാര്‍ദ്രയാ ത്വം ആശ്വേവ* *താനനുഗൃഹാണ കൃതാര്‍ഥയേശ । ത്വത്പാദയോര്‍വിതര ഭക്തിമചഞ്ചലാം മേ* *നിത്യം ഗൃണാമി വചസാ തവ മങ്ഗലാനി* *॥ 19 ॥* *സര്‍വോപനിഷദീഡ്യായ നിര്‍ഗുണായ ഗുണാത്മനേ ।* *ശങ്കരാഭിന്നരൂപായ സച്ചിദ്രൂപായ മങ്ഗലം ॥ 20 ॥* *സത്യഭാമാസമേതായ സത്യാനന്ദസ്വരൂപിണേ രുക്മിണീപ്രാണനാഥായ ലോകപൂജ്യായ മങ്ഗലം* *॥ 21॥* *രാധാധരമധുപ്രീതമാനസായ മഹാത്മനേ ഗോപഗോപീസമേതായ ഗോപാലായാസ്തു മങ്ഗലം* *॥ 22 ॥* *മങ്ഗലം വേദവേദ്യായ വാസുദേവായ മങ്ഗലം ।* *മങ്ഗലം പദ്മനാഭായ* *പുണ്യശ്ലോകായ മങ്ഗലം* *॥ 23 ॥* *മങ്ഗലം പരമാനന്ദബ്രഹ്മരൂപായ മങ്ഗലം ।* *ഗുരുവായുപുരേശായ ശ്രീകൃഷ്ണായാസ്തു മങ്ഗലം* *॥ 24 ॥* *ഇതി ശ്രീഗുരുവായുപുരേശസുപ്രഭാതം സമ്പൂര്‍ണം* ☀️💫💫☀️💫💫☀️💫💫☀️☀️💫☀️☀️💫☀️☀️💫💫☀️💫💫☀️💫 *ഗുരു വന്ദനം* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *വിദ്യയേകണേ* *വിജയമേകണേ* *വിശ്വദർശനമേകണേ* *വിനയമേകണേ സഹനമേകണേ* *വിശ്വദാസനായ് തീർക്കണേ* *അച്ഛനമ്മ ഗുരുവൃന്ദത്തേയും* *നിത്യം പൂജിക്കാൻ കഴിയണേ* *സഹജരോടും ചരാചരത്തോടും* *കരുണയുള്ളിൽ നിറയണേ* *സത്യമോതുവാൻ ശക്തിയേകണേ* *സജ്ജനങ്ങൾ കൂട്ടാകണേ* *സുഖദു:ഖങ്ങളെ സമമായ് കാണുവാൻ* *സകലേശാ എന്നിൽ കനിയണേ* *നിത്യവും* *തവനാമപുഷ്പങ്ങൾ* *എന്‍റെ നാവിൽ* *വിരിയണേ* *മാനസത്തിൻ ശ്രീകോവിലിൽ ദേവാ* *പൂജാബിംബമായ് തീരണേ* *നൊന്തു പ്രാർത്ഥിക്കും നേരമെപ്പോഴും* *നെഞ്ചിൽ സാന്ത്വനമേകണേ* *അക്ഷയാമൃത വാരിധിയെന്നിൽ* *അറിവായെന്നും വിളങ്ങണേ* *വിദ്യയേകണേ* *വിജയമേകണേ* *വിശ്വദർശനമേകണേ* *വിനയമേകണേ* *സഹനമേകണേ* *വിശ്വദാസനായ് തീർക്കണേ* 🌹🎼🌹🎼🌹🎼🌹🎼 🕉️🕉️🕉️🕉️🕉️🕉️ മഹാവിഷ്ണു ഗായത്രി ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത് ഫലം :സമ്പൽസമൃദ്ധി, ഐശ്വര്യം നൃസിംഹഗായത്രി ഓം വജ്രനഖായ വിദ്മഹേ തീഷ്ണ ദംഷ്ട്രായ ധീമഹി തന്നോ നൃസിംഹ പ്രചോദയാത് ഫലം:ശത്രുനാശം ഭയവിമുക്തി പരശുരാമഗായത്രി ഓം ജാമദഗ്ന്യായ വിദ്മഹേ മഹാവീരായ ധീമഹി തന്നോ പരശുരാമ പ്രചോദയാത് ഫലം:പിതൃപ്രീതി ശ്രീരാമ ഗായത്രി ഓം ദാശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി തന്നോ രാമഃ പ്രചോദയാത് ഫലം:ജ്ഞാനവർദ്ധന,വിജയം വരാഹമൂർത്തിഗായത്രി ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗർഭായ ധീമഹി തന്നോ ക്രോഡഃ പ്രചോദയാത് ഫലം:ഭൂമിലാഭം ,സർവൈശ്വര്യം ആദിശേഷഗായത്രി ഓം സഹസ്രശീർഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് ഫലം:സർവ്വ ഭയവിമോചനം ധന്വന്തരി ഗായത്രി ഓം വാസുദേവായ വിദ്മഹേ വൈദ്യരാജായ ധീമഹി തന്നോ ധന്വന്തരി പ്രചോദയാത് ഫലം:രോഗശാന്തി, ആരോഗ്യലാഭം 🎼🌹🎼🌹🎼🌹🎼 *ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു* *ഗുരുർ ദേവോ മഹേശ്വര* *ഗുരുർ സാക്ഷാൽ പരബ്രഹ്മ* *തസ്മൈ ശ്രീ ഗുരുവേ നമഃ* *വക്രതുണ്ഡ മഹാകായ* *സൂര്യകോടി സമപ്രഭഃ* *നിർവിഘ്‌നം കുരുമേദേവ* *സർവ്വ കാര്യേഷു സർവഥാ* *സരസ്വതി നമസ്തുഭ്യം* *വരദേ കാമരൂപിണി* *വിദ്യാരംഭം കരിഷ്യാമി* *സിദ്ധുർ ഭവതുമേ സദാ* *ഓം സർവ്വ മംഗള മംഗല്യേ* *ശിവേ സർവ്വാർത്ഥ സാധികേ* *ശരണ്യേ ത്രയംബകേ ഗൗരി* *നാരായണി നമോസ്തുതേ* *കാളി കാളി മഹാകാളി* *ഭദ്രകാളി നമോസ്തുതേ* *കുലം ച കുല ധർമ്മം ച* *മാം ച പാലയ പാലയ* *ഓം നമഃ ശിവായ* *ഓം നമഃ ശിവായ* *ഓം നമഃ ശിവായ* *ഓം നമോ നാരായണായ* *ഓം നമോ നാരായണായ* *ഓം നമോ നാരായണായ* *ലോകാ സമസ്താ സുഖിനോ ഭവന്തു* *ഓം ശാന്തി ശാന്തി ശാന്തി* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 *ഗുരുവായൂരപ്പാ ശരണം** ഒന്നിച്ചിരുന്നു നമുക്കൊന്നു ചൊല്ലിടാം നാരായണാ ഹരേ നാരായണാ ഉച്ചത്തിലീ ണത്തിലൊന്നിച്ചു ചൊല്ലിടാം നാരായണാ ഹരേ നാരായണാ ഭക്തി പുരസ്സരം എപ്പൊഴും ചൊല്ലിടാം നാരായണാ ഹരേ നാരായണാ ബുദ്ധി തെളിയുവാൻ ശ്രദ്ധിച്ചു ചൊല്ലിടാം നാരായണാ ഹരേ നാരായണാ നാവിന്നുണർച്ച വരുത്തുവാൻ ചൊല്ലിടാം നാരായണാ ഹരേ നാരായണാ നന്മ വരുത്തുവാൻ പ്രാർത്ഥിച്ചു ചൊല്ലിടാം നാരായണാ ഹരേ നാരായണാ ഭൂവിൽ സമാധാനം കാംക്ഷിച്ചു ചൊല്ലിടാം നാരായണാ ഹരേ നാരായണാ രാഗങ്ങളൊക്കെ നശിക്കുവാൻ ചൊല്ലിടാം നാരായണാ ഹരേ നാരായണാ രോഗങ്ങളൊക്കെ പൊറുക്കാനും ചൊല്ലിടാം നാരായണാ ഹരേ നാരായണാ കലിയുഗ പാപങ്ങൾ പോക്കുവാൻ ചൊല്ലിടാം നാരായണാ ഹരേ നാരായണ ദു:ഖങ്ങളൊക്കെ അകറ്റുവാൻ ചൊല്ലിടാം നാരായണാ ഹരേ നാരായണാ ആകെ തളരുന്ന നേരത്തു ചൊല്ലിടാം നാരായണാ ഹരേ നാരായണ എല്ലാരും കൈവിടും നേരത്തു ചൊല്ലിടാം നാരായണാ ഹരേ നാരായണ എല്ലാം മറന്നു നമുക്കൊന്നു ചൊല്ലിടാം നാരായണാ ഹരേ നാരായണ പാദാംബുജങ്ങൾ സ്മരിച്ചൊന്നു ചൊല്ലിടാം നാരായണാ ഹരേ നാരായണ പ്രാണൻ വെടിയുമ്പോൾ നാവിലുണ്ടാവണം നാരായണാ ഹരേ നാരായണ _*ഓം നമോ നാരായണായ*_ 🍃🍃🍃🍃🍃🍃 ✴️🈲✴️🈲✴️ *ഹര്യഷ്ട്കം:-* ************* *"ഹരിർഹരതി പാപാനി ദുഷ്ട്ചിത്തൈരപി സ്മൃതഃ* *അനിച്ഛയാപി സംസ്പൃഷ്ടോ ദഹത്യേവ ഹി പാവകഃ"* ദുർജ്ജനങ്ങൾപോലും സ്മരിക്കുന്നതായാൽ ഹരി പാപങ്ങളെ ഹരിക്കുന്നു. അഗ്നിയെത്തൊട്ടാൽ ചുടണമെന്ന ഉദ്ദേശമില്ലെങ്കിലും ചുടുക തന്നെ ചെയ്യുന്നു എന്നതുപോലെ തന്നെ. *"സ ഗംഗാ സ ഗയാ സേതുഃ സ കാശി സ ച പുഷ്കരം* *ജിഹ്വാഗ്രേ വർത്തതേ യസ്യ 'ഹരി' രിത്യക്ഷരദ്വയം."* ആരുടെ നാവിന്മേൽ ഹരി എന്ന രണ്ടക്ഷരം വസിക്കുന്നുവോ അവൻ തന്നെ ഗംഗാ അവൻ തന്നെ സേതു കാശി പുഷ്കരം ഇത്യാദി പുണ്യഭൂമികളും അവൻ തന്നെ *"പൃഥിവ്യാം യാനി തീർത്ഥാനി പുണ്യന്യായതനാനി ച* *പ്രപ്താനി താനി യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"* ഭൂമിയിൽ പുണ്യതീർത്ഥങ്ങൾ എന്തല്ലാമുണ്ടോ അവയെല്ലാം ഹരി എന്നു ജപിക്കുന്നവനാൽ പ്രാപിക്കപ്പെട്ടവയായി ഭവിക്കുന്നു. *" ഋഗ്വേദോപി യജുർവേദഃ സാമവേദോപൃഥർവണഃ* *അധീനാസ്തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"* ഹരി എന്നു ജപിക്കുന്നവന് ചതുവേദങ്ങളും അധീനമത്രേ. *"അശ്വമേധൈർമ്മഹായജ്ഞൈർവാജപേയശതൈരപി* *ഇഷ്ടം സ്യാത്തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"* ഹരി എന്ന രണ്ടക്ഷരം ജപിക്കുന്നവന് അശ്വമേധാദി മഹായജ്ഞങ്ങൾ ചെയ്യുന്നവനെക്കാൾ ഇഷ്ടാർത്ഥസിദ്ധിയുണ്ടാകുന്നു. *" വാരാണസ്യാം കുരുക്ഷേത്രേ നൈമിശാരണ്യ ഏവ ച* *സൽകൃതം തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"* ഹരി എന്ന് ഉച്ചരിക്കുന്നവൻ കാശി കുരുക്ഷേത്രം എന്നിവയെ നൈമിശാരണ്യത്തെ എന്നപോലെ സൽക്കരിക്കുന്നു. *"ബദ്ധഃ പരികരസ്തേന മോക്ഷയാ ഗമനം പ്രതി* *സകൃതുച്ചരിതം യേന 'ഹരി' രിത്യക്ഷരദ്വയം'* ഹരി എന്ന രണ്ടക്ഷരത്തെ ഒരിക്കൽ ഉച്ചരിക്കുന്നവൻ മോക്ഷപ്രപ്തിക്ക് ഒരുങ്ങികഴിഞ്ഞവനായി ഭവിക്കുന്നു. . *" ഗവാം കോടിസഹസ്രാണി ഹേമകന്യാശതാനി ച* *ദത്താനി തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"* ഹരി എന്നുച്ചരിക്കുന്നവന് ആയിരം കോടി പശുക്കളേയും സുവർണ്ണഗാത്രിമാരായ നൂറ് കന്യകളേയും ദാനം ചെയ്തഫലത്തെ ലഭിക്കുന്നു. *" പ്രാണപ്രയാണപാഥേയം സംസാരവ്യാധിനാശനം* *ദുഃഖാത്യാന്തപ്രിത്രാണാം 'ഹരി' രിത്യക്ഷരദ്വയം"* ജീവൻ്റെ പ്രയാണത്തിൽ വഴിച്ചോറും , സംസാരക്ലേശങ്ങളെ നശിപ്പിക്കുന്നതും ദുഃഖത്തിൽ നിന്ന് പരമമായ രക്ഷയും ഹരിയെന്ന രണ്ടക്ഷരം തന്നെ. *"സപ്തകോടിമഹാമന്ത്രാശ്ചിത്തവിഭ്രമകാരകാഃ* *ഏക ഏകപരോ മന്ത്രോ 'ഹരി' രിത്യക്ഷരദ്വയം "* മനസ്സിന് പരിഭമത്തെയുണ്ടാക്കുന്ന ഏഴുകോടി മഹാമന്ത്രങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ഒരേ ഒരു മന്ത്രം ഹരി എന്ന അക്ഷരദ്വയം തന്നെ. *" ഹര്യഷ്ട്കമിദം പുണ്യം പ്രാതരുത്ഥായ യഃ പഠേ* *കോടിജന്മകൃതാൽ പാപാൽ സമുക്തോ ഭവതി ധ്രുവം "* ഈ പുണ്യമായ ഹര്യഷ്ട്കത്തെ രാവിലെ എഴുന്നേറ്റു ജപിക്കുന്നവൻ കോടിജന്മങ്ങളിൽ ചെയ്ത പാപങ്ങളിൽ നിന്നും ക്ഷണത്തിൽ മുക്തനായി ഭവിക്കുന്നു. *" പ്രഹ്ലാദീമിദം സ്തോത്രമായുരാരോഗ്യവർദ്ധനം* *യ പഠേച്ഛണു യദ്യാപി വിഷ്ണുലോകം സ ഗച്ഛതി"* പ്രഹ്ലാദകൃതവും ആയുരാരോഗ്യവർദ്ധകവുമായ ഈ സ്തോത്രം യാതൊരുവൻ പഠിക്കുന്നുവോ അവൻ വിഷ്ണുലോകത്തെ പ്രാപിക്കുന്നു. ഹരേ കൃഷ്ണ: 🌹🌹🌷🌷🌹🌹🙏🏻🙏🏻🙏🏻🙏🏻 🌸പൂന്താനം തിരുമേനിയുടെ അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ദശാവതാരകീർത്തനം അംബുജായത ലോചന കോമള കംബുധാരണ കാരുണ്യവാരിധേ കന്മഷാപഹ നിൻ പാദപങ്കജം ചെമ്മേ കാണുമാറാകണം ഗോവിന്ദ ആഴിതന്നിൽ മുഴുകിയ വേദത്തെ മീളുവാനൊരു മീനായിച്ചെന്നുടൻ ഏഴു സാഗരം ചൂഴെ നിന്നീടുന്ന വേഷമമ്പൊടു കാണണം ഗോവിന്ദ ഇച്ഛയോടെ സുരാസുരസഞ്ചയം സ്വച്ഛവാരിധി തോയം കടയുമ്പോൾ കച്ഛപാകൃതി കൈക്കൊണ്ടു മേവിടും വിശ്വവ്യാപിയെ കാണുമാറാകണം ഈഷലെന്നിയേ സൂകര വേഷമായ് ദ്വേഷിച്ചീടും ഹിരണ്യാക്ഷനെക്കൊന്നു ധാത്രീചക്രത്തെ വീണ്ടുകൊണ്ടന്നൊരു ഗാത്രമമ്പൊടു കാണണം ഗോവിന്ദ ഉഗ്രനായ ഹിരണ്യകശിപുവെ നിഗ്രഹിച്ച നരസിംഹമൂർത്തിയെ അഗ്രേ പ്രഹ്ലാദസേവിതനായിട്ടു വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ ഊഢമോദം മഹാബലി തന്നോടു ഗൂഢമായ്ച്ചെന്നു മൂവടി ഭൂമിയെ യാചിച്ചീടുന്ന വാമനമൂർത്തിയെ-- സ്സേവിച്ചീടുമാറാകണം ഗോവിന്ദ എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ ദണ്ഡിപ്പിച്ച പരശുരാമാകൃതി കണ്ണിൽ കാണുമാറാകണം ഗോവിന്ദ ഏണനേർമിഴി ജാനകീചോരനെ ബാണമെയ്തു വധിച്ച ശ്രീരാമനെ കാണിനേരം പിരിയാതെയെൻ മുമ്പിൽ കാണുമാറരുളീടണം ഗോവിന്ദ ഐയോ ഹസ്തിനമായ പുരിപുക്കു കയ്യിൽമേവും കലപ്പയാൽ കോരീട്ടു പയ്യവേ എറിവാൻ തുനിയും ബല-- ഭദ്രരാമനെക്കാണണം ഗോവിന്ദ ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ് ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും പെട്ടെന്നമ്പോടു കാട്ടിയതൊക്കെയും കൃഷ്ണരൂപമേ കാണണം ഗോവിന്ദ ഓർക്കിലെത്രയും പേടിയാമിന്നിമേൽ കൽക്കിയായിട്ടവതരിക്കുന്നതും ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും വെക്കം കൊൽവതും കാണണം ഗോവിന്ദ ഔവ്വിധമായ പത്തവതാരവും ചൊവ്വൊടേ ചൊൽവാനാർക്കു കഴിയുന്നു ദൈവമേ തവ കാരുണ്യം കൊണ്ടു മേ കൈവരേണമേ കൈവല്യം ഗോവിന്ദ അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ നിന്തിരുവടി നീക്കിക്കളഞ്ഞുടൻ അന്ത്യകാലത്തു മുക്തിയെ നൽകുവാൻ ബന്ധു നീയല്ലാതില്ലാരും ഗോവിന്ദ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ രൂപ സനാതന ഉച്ചരിക്കായ് വരേണം നിൻ നാമങ്ങൾ വിശ്വനായക വിഷ്ണോ നമോസ്തുതേ🌸🙏🏻 🔔🔥🔔🔥🔔🔥🔔🔥🔔🔥🔔
നമസ്തേ 2024 ജനുവരി മാസം ഒന്നാം തിയതി മുതൽ നമ്മുടെ ഈ ചാനലിലെ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്ക് വേണ്ടിയും അവരുടെ പിറന്നാൾ ദിവസം ജന്മദിനാർച്ചനയും ആയുർ സൂക്തപുഷ്പാഞ്ജലിയും സൗജന്യമായി ചെയ്തു കൊടുക്കുവാൻ തീരുമാനമായിട്ടുണ്ട്. അതിനായി നിങ്ങളുടെ പിറന്നാളിന്റെ തലേ ദിവസം രാത്രി 8 മണിക്കു മുമ്പ് പേര് ഡേറ്റ് ഓഫ് ബർത്ത് ഫോട്ടോ ഇവയോടൊപ്പം ഈ ചാനലിന്റെ ഒരു സ്ക്രീൻ ഷോട്ട് സഹിതം 94 96 36 77 02 ലേക്ക് മെസേജ് ചെയ്യുക യാണ് വേണ്ടത്. രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ) ശേഷം അയക്കുന്നത് പരിഗണിക്കാനാവില്ല ജന്മദിനം എന്നുപറയുമ്പോൾ ഹൈന്ദവ രീതിയനുസരിച്ച് മലയാള മാസത്തെയാണ് പരിഗണിക്കുക. എന്നാൽ ഇംഗ്ലീഷ് കലണ്ടറിലെ ഡേറ്റ് ആണ് നിങ്ങൾ പരിഗണിക്കുന്നതെങ്കിൽ ആ തിയതിയും സ്വീകാര്യം തന്നെയാണതന്നെയാണ് പിറന്നാൾ എന്നു പറയുമ്പോൾ ജനിച്ച ദിവസത്തെ നക്ഷത്രമാണ്. മലയാള മാസ പരിഗണനയിൽ നിങ്ങളുടെ ജന്മനക്ഷത്രം വരുന്ന ദിവസത്തെ പിറന്നാൾ എന്നു പറയുന്നു. ജ്യോതിഷ രീതിയിൽ പൂജാകർമ്മങ്ങൾക്ക് ഏറ്റവും ഉചിതം ജന്മ നാൾ ആണ്. നിങ്ങൾ ആഘോഷങ്ങൾക്ക് ജനന തീയതി തെരഞ്ഞെടുത്തോളു. പൂജ വഴിപാടുകൾക്ക് ജന്മ നാളും ഭക്തജനങ്ങളുടെ ആവശ്യപ്രകാരം ചില വിശേഷാൽ പൂജകളും വഴിപാടുകളും കൂടി നടത്തുന്നുണ്ട്. പിറന്നാൾ ഹോമം, ഗണപതി ഹോമം, ഭഗവതി സേവ, നക്ഷത്ര പൂജ , ദശാനാഥപൂജ, അഭിഷേകം, പാൽപായസം, കടുംപായസം, മൃത്യുഞ്ജയ ഹോമം, ജലധാര - പിൻ വിളക്ക്, നെയ്യ് വിളക്ക്, ഗായത്രീ ഹോമം, സരസ്വതീ ഹോമം ,ലക്ഷ്മീ പൂജ മുതലായവയാണവ. ഇവകൾക്ക് മുൻകൂട്ടി ദക്ഷിണ അടക്കേണ്ടതാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ആരതി സുധി മഹേഷ് ജയജീവൻ നയന സ്വർണ്ണ ഹരിത ശിവൻ ഗോഡ്സാൻ സാവിത്രി ഡോ. രേഷ്മ അർപ്പണ സൃഷ്ടി ഹരിത ശ്രീറാം രത്നവല്ലി ശുഭ ഗണേഷ് അരവിന്ദ് സന്ദീപ് എന്നിവർക്ക് ചാനലിലെ അംഗങ്ങളുടെയും പേരിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു . ഇവർക്ക് അർച്ചന , പുഷ്പാഞ്ജലികൾ ഭഗവത് സമക്ഷം നിർവ്വഹിച്ചു ഇന്നത്തെ ദിവസം വിശേഷാൽ പൂജകൾക്ക് ദക്ഷിണ സമർപ്പിച്ച വ്യക്തികൾ ഗണപതി ഹോമം : ആരതി പിറന്നാൾ ഹോമം : സൃഷ്ടി മംഗളസൂക്ത ഹോമം : സുദീപ് പാൽപായസം : ജയ ജീവൻ ശിവന് 18 കുടം പാലഭിഷേകം : ഹരിത കടുംപായസം : സൃഷ്ടി താമരമാല : മഹിമ ഫാഷൻസ് [ വിശേഷാൽ പൂജകൾക്ക് മുൻകൂട്ടി ദക്ഷിണ അടച്ച് ഉറപ്പു വരുത്തേണ്ടതാണ്. മണിക്കൂറുകൾക്ക് മുമ്പ് അറിയിച്ചാൽ ചെയ്യുവാൻ സാധിക്കുന്നതല്ല ] NB : ലിസ്റ്റിൽ ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങളുടെ പേര് ചേർക്കപ്പെടാതെ പോയേക്കാം. 9496367702 ൽ മെസേജ് ചെയ്ത് ഇത് ശ്രദ്ധയിൽ പെടുത്തുക 🔴🔴🔴🔴🔴🔴🔴

🙏 ഹാജർ പുസ്തകം🙏 എത്ര തിരക്കുണ്ടെങ്കിലും ഈ ചാനൽ ദിവസത്തിൽ രണ്ട് തവണയെങ്കിലും സന്ദർശിക്കുക. ഹൈന്ദവ ധർമ്മ ജീവിതത്തിൽ പങ്കാളിയാക്കുക. അറിവ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക. സ്വസ്ഥവും ആത്മീയ ജ്ഞാനവുമുള്ള മനസ്സ് കരസ്ഥമാക്കുക ഇതിൽ നിങ്ങൾ നൽകുന്ന ഓരോ ലൈക്കും നിങ്ങളുടെ ചാനൽ വിസിറ്റിലുള്ള ഹാജർ ഒപ്പായി കണക്കാക്കുന്നു. ഹരിചന്ദന മഠം ആർ.ജെ. അയ്യർ 🔴🔴 പ്രത്യേകം ശ്രദ്ധക്ക് : ചാനലിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകളും ഒരു തവണ ഓപ്പൺ ചെയ്താൽ നിങ്ങൾക്ക് വായിക്കാൻ കഴിയണമെന്നില്ല . അതുകൊണ്ടാണ് ദിവസത്തിൽ 2 വട്ടമെങ്കിലും ഇത് നോക്കാൻ ആവശ്യപ്പെടുന്നത്🔴🔴🔴 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*🙏🏻🪔നിത്യ പ്രാർത്ഥന🪔🙏* 🙏🌹🌸🌷🌺🌹🙏 *ഗുരുത്വമോടെ ശ്രീ മുകുന്ദ* *പാദമെപ്പൊഴും ഹൃദി* *സ്മരിക്കുവാൻ ഗുരുകൃപാ* *കടാക്ഷമേകണേ ഗുരോ* *ശ്രീഗണേശ വിഘ്നമൊക്കെ* *തുമ്പിയാൽ പൊടിക്കണേ* *അമ്പിനോടെയിമ്പമൊക്കെയും തരേണമേ വിഭോ* . *അക്ഷരപ്രകാശമെൻ മനസ്സിൽ മിന്നി* *നിൽക്കുവാൻ അക്ഷരപ്രഭാമയി തുണച്ചിടേണമെപ്പൊഴും* . *ചിന്തയൂറിടുന്നതൊക്കെ നന്മയാർന്നതാവണേ* *നിരന്തരം ജപിക്കുവാൻ മനസ്സിനൂർജ്ജമേകണേ.* *കുടുംബമിമ്പമാർന്നു ലാലസിച്ചിടാൻ* *തുണക്കണേ പിതൃക്കളേനമിച്ചിടാൻ മനസ്സുനൽകണേ ഹരേ.* *നാഗശാപ ദോഷമേറ്റിടാതെയെൻ* *കിടാങ്ങളെ മണ്ണിനെയറിഞ്ഞു വാഴുവാൻ മനസ്സൊരുക്കണേ.* *വിളിപ്പുറത്തുവന്നനുഗ്രഹത്തെ നൽകുമംബികേ* *വിളക്കണഞ്ഞിടാതെയുള്ളിലെന്നുമേ വിളങ്ങണേ*. *മായവന്നു കാട്ടിടുന്ന നാട്യ, നാടകങ്ങളിൽ* *മനംതിരിഞ്ഞിടാതെയെൻ* *മനസ്സിലുണ്ണികൃഷ്ണ നീയെത്തണേ.* 🙏🌹🌸🌷🌺🌹🙏