P Rajeev
January 18, 2025 at 06:21 AM
അമേരിക്കയിലും യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമുൾപ്പെടെ ലോകമെമ്പാടും സുപ്രധാന ക്ലൈൻ്റ്സ് ഉള്ള ഐബിഎസ് സോഫ്റ്റുവെയർ ആരംഭിച്ചതും വലിയ വളർച്ച നേടിയതും നമ്മുടെ ഈ കേരളത്തിലാണ്. കേരളത്തിൽ കമ്പനി ആരംഭിക്കാനുള്ള തീരുമാനമാണ് തൻ്റെ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് എന്ന് പറയുന്നത് കമ്പനിയുടെ സ്ഥാപകനായ ശ്രീ. വി കെ മാത്യൂസ് ആണ്. വിപുലീകരണം ലക്ഷ്യമിടുന്ന ഏതൊരു കമ്പനിക്കും എന്തുകൊണ്ട് കേരളം ഒരു ‘പെർഫെക്റ്റ് ലൊക്കേഷൻ’ ആണെന്ന് അദ്ദേഹം വ്യക്തമാക്കുകയാണ്. ഏറ്റവും മികച്ച ടാലൻ്റും പശ്ചാത്തല സൗകര്യവും മന്ത്രിമാരുൾപ്പെടെയുള്ള എല്ലാവരും നിക്ഷേപകർക്ക് നൽകുന്ന പ്രാധാന്യവുമെല്ലാം കേരളത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം പറയുന്നു. ‘കേരളത്തിലെ ദീർഘകാലത്തെ പ്രവർത്തനത്തിനിടയിൽ ഹർത്താലോ ബന്ദോ ഒന്നും തന്നെ ഐബിഎസിനെ ബാധിച്ചിട്ടില്ലെന്നും കേരളത്തിലേക്ക് ഏതെങ്കിലുമൊരു കമ്പനി വിപുലീകരണത്തിന് ശ്രമിക്കുകയാണെങ്കിൽ അതൊരു മികച്ച തീരുമാനമായി മാത്രമേ ഭാവിയിൽ കമ്പനിക്ക് തോന്നുകയുള്ളൂ എന്നും പറഞ്ഞുകൊണ്ട് കേരള വിരുദ്ധരായ ആളുകൾ കേരളത്തിനെതിരെ നടത്തുന്ന ഒരു പ്രചരണത്തിൻ്റെ കൂടി മുനയൊടിച്ചുകൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുന്നത്. കേരളത്തെക്കുറിച്ച് ഇത്രയും പോസിറ്റീവായ ഈ വാക്കുകൾ പ്രാധാന്യത്തോടെ പ്രചരിപ്പിക്കാൻ മാധ്യമങ്ങളും തയ്യാറാവുകയാണെങ്കിൽ സമീപഭാവിയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻ്റ് ഹബ്ബായി നമ്മുടെ കേരളം മാറുമെന്നും ഉറപ്പാണ്.
#keralameansbusiness #comeonkerala
❤️
💜
3